പ്രവാസി പ്രശ്നങ്ങളോട് കേന്ദ്ര സർക്കാർ മുഖം തിരിക്കുന്നു: കേളി ന്യൂസനയ്യ ഏരിയ സമ്മേളനം
Sunday, February 19, 2017 2:33 AM IST
റിയാദ്: രാജ്യത്തിന്റെ സമ്പദ്ഘടനയെ* ശക്‌തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിച്ചു മുഖം തിരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന്* കേളി കലാ സാംസ്കാരിക വേദി ന്യൂസനയ്യ ഏരിയ സമ്മേളനം. കേളിയുടെ* ഒമ്പതാം കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായാണ് ന്യൂസനയ്യ ഏരിയയുടെ* ആറാമതു ഏരിയ സമ്മേളനം സംഘടിപ്പിച്ചത്.

വെള്ളിയാഴ്ച്ച രാവിലെ പത്തിനു ഫിദൽ കാസ്ട്രോ നഗറിൽ (നോഫ ആഡിറ്റോറിയം) മനോഹരൻ താൽക്കാലിക അധ്യക്ഷനെ ക്ഷണിച്ചുകൊണ്ട ് ആരംഭിച്ച സമ്മേളനം കേളി കേന്ദ്ര രക്ഷാധികാരി സമിതിഅംഗം സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജോബ് കുമ്പളങ്ങി രക്‌തസാക്ഷി പ്രമേയവും പുരുഷോത്തമൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കൺവീനർ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ജോർജ് വർഗീസ്, മനോഹരൻ, പുരുഷോത്തമൻ എന്നിവരടങ്ങുന്ന പ്രസീഡിയവും സുരേഷ് കണ്ണപുരം, നരായണൻ, ബേബി നരായണൻ എന്നിവരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു. രാജേഷ്, തോമസ് ജോയ്, മഹേഷ് കൊടിയത്ത് (മിനിറ്റ്സ്), ജോബ് കുമ്പളങ്ങി, ജയപ്രകാശ്, കൃഷ്ണകുമാർ (പ്രമേയം), രാജു നീലകൺഠൻ, ഫൈസൽ മടവൂർ, മോഹനൻ (ക്രഡൻഷ്യൽ) എന്നിവർ സബ്കമ്മിറ്റികളുടെ ചുമതല നിർവ്വഹിച്ചു.



ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ ബേബി നരായണൻ വരവുചെലവു കണക്കും, കേളി ട്രഷറർ ഗീവർക്ഷീസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വിത്സൺ, ഷാഫി, ലത്തീഫ്, ഷിബു എന്നിവർ് ആനുകാലിക വിഷയങ്ങളിൽ നാല്് പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു. രാജു നീലകൺഠൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിനിധികളുടെ ചർച്ചക്ക് കേളി മുഖ്യ രക്ഷാധികാരി കെആർ ഉണ്ണികൃഷ്ണൻ, ജോ: സെക്രട്ടറി ഷൗക്കത്ത് നിലമ്പുർ, ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ ട്രഷറർ ബേബി നരായണൻ എന്നിവർ മറുപടി പറഞ്ഞു. 19 അംഗ* ഏരിയ കമ്മിറ്റിയെയും ഒമ്പതാം കേന്ദ്രസമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. കേന്ദ്ര രക്ഷാധികാരിസമിതി അംഗങ്ങളായ കുഞ്ഞിരാമൻ മയ്യിൽ, ദയാനന്ദൻ ഹരിപ്പാട്, കേളി ആക്ടിംഗ് സെക്രട്ടറി ഷമീർ കുന്നുമ്മൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യംചെയ്തു സംസാരിച്ചു.* കേന്ദ്ര രക്ഷാധികാരിസമിതി അംഗം സജീവൻചൊവ്വ, സെക്രട്ടറിയേറ്റ് അംഗം വർക്ഷീസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ, ഉമ്മർകുട്ടി, സുധാകരൻ കല്ല്യാേൾരി, സുരേന്ദ്രൻ, ജോഷി പെരിഞ്ഞനം, അബ്ദുൾഅസ്സീസ്, വാസുദേവൻ, പ്രിയേഷ്കുമാർ എന്നിവരും സമ്മേളനത്തിൽ സംബന്ധിച്ചു. നിയുക്‌ത ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം നന്ദി പറഞ്ഞു.

ഭാരവാഹികൾ : സുരേഷ് കണ്ണപുരം (സെക്രട്ടറി), ജോബ് കുമ്പളങ്ങി, മോഹനൻ (ജോ: സെക്രട്ടറിമാർ), പുരുഷോത്തമൻ (പ്രസിഡന്റ്), ഫൈസൽ മടവൂർ, മുരളീധരൻ (വൈസ് പ്രസിഡന്റുമാർ), ജോർജ്‌ജ് വർക്ഷീസ് (ട്രഷറർ), മനോഹരൻ (ജോ: ട്രഷറർ).