അബുദാബി വൈഎംസിഎ ജൂബിലി ആഘോഷിച്ചു
Thursday, February 16, 2017 7:18 AM IST
അബുദാബി: ഭാരതത്തിലെ വൈഎംസിഎയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി ഗൾഫിലുള്ള അബുദാബി വൈഎംസിഎ ജൂബിലി ഫെസ്റ്റ് 2017 എന്ന പേരിൽ ആഘോഷിച്ചു. അബുദാബി ഇവാഞ്ചലിക്കൽ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന സമാപന യോഗം വൈഎംസിഎ മുൻ നാഷണൽ പ്രസിഡന്‍റ് ജെ. അലക്സാണ്ടർ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ബിജു പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. റവ. ഫാ. പൗലോസ് പാറേക്കര മുഖ്യപ്രഭാഷണം നടത്തി. റവ ഫാ. എം.സി. മത്തായി, റവ. പോൾ പി മാത്യു, രാജേഷ് ജോർജ്, സെക്രട്ടറി ഷാജി ഏബ്രഹാം, ട്രഷറർ പ്രിൻസ് പുന്നൻ മാർക്സ്, വി.ജി. ഷാജി, ബേസിൽ വർഗീസ് എന്നിവർ പ്രസംഗിച്ചു.

വൈഎംസിഎ-ടിഎംജി പബ്ലിക്കേഷനും ചേർന്നു നടത്തിയ ഡ്രോയിംഗ് ആൻഡ് പെയിന്‍റിംഗ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പുതിയതായി ചേർന്ന അംഗങ്ങൾക്ക് അംഗത്വ കാർഡ് നൽകി ആദരിച്ചു. തുടർന്നു വൈഎംസിഎ ക്വയർ ഗ്രൂപ്പിന്‍റെ ഗാനാലാപനവും നടന്നു.

ജനറൽ കണ്‍വീനർ റെജി മാത്യു, ചെറിയാൻ പി. ജോണ്‍, ജോയ്സി പി. മാത്യു, ജോസ് ടി. തരകൻ, ഗീവർഗീസ് ഫിലിപ്പ്, ആനി ഗീവർഗീസ്, വിൽസണ്‍ പീറ്റർ, പ്രിയ പ്രിൻസ്, സി.യു. രജി എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള