കിഴക്കിന്റെ വെനീസ് ഉത്സവ് – 2017 റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു
Tuesday, January 17, 2017 5:30 AM IST
കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികത്തോടനുബന്ധിച്ചു മാർച്ച് 23 നു നടക്കുന്ന കിഴക്കിന്റെ വെനീസ് ഉത്സവ് – 2017 റാഫിൾ കൂപ്പൺ പുറത്തിറക്കി. പ്രസിഡന്റ് രാജീവ് നാടുവിലേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി പ്രേംസൺ കായംകുളം റാഫിൾ കമ്മറ്റി കൺവീനർ അജി കുട്ടപ്പന് നൽകി റാഫിളിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.

ഉപദേശക സമതി അംഗം ബാബു പനമ്പള്ളി, പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ ബിനോയ് ചന്ദ്രൻ, ഫിനാൻസ് കമ്മറ്റി ജനറൽ കൺവീനർ നൈനാൻ ജോൺ, വനിതാ വിഭാഗം ചെയർപേഴ്സൺ സുലേഖ അജി, വനിതാ വിഭാഗം ജനറൽ സെക്രട്ടറി ജോളി രാജൻ, ഫിനാൻസ് കൺവീനർ ബൈജു പിള്ള എന്നിവർ ആശംസകൾ നേർന്നു. അജപാക് ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ സ്വാഗതവും ജോയിന്റ് ട്രഷർ മാത്യു ചെന്നിത്തല നന്ദിയും പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ