കല കുവൈത്ത്– സുഗതകുമാർ പ്രസിഡൻറ്, ജെ. സജി ജനറൽ സെക്രട്ടറി
Tuesday, January 17, 2017 5:30 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് കേന്ദ്രകമ്മറ്റി പ്രസിഡന്റായി സുഗതകുമാറിനേയും, ജനറൽ സെക്രട്ടറിയായി ജെ.സജിയേയും,ട്രഷററായി രമേശ് കണ്ണപുരത്തേയുംതെരഞ്ഞെടുത്തു. വി.വി.ദക്ഷിണാമൂർത്തി നഗറിൽ (ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റിസ്കൂൾ ) ചേർന്ന 38–മത് വാർഷികപ്രതിനിധി സമ്മേളനമാണ് 2017 വർഷത്തേക്കുള്ള കേന്ദ്രഭാരവാഹികളെയും കമ്മറ്റിയെയും തെരഞ്ഞെടുത്തത്.

ആർ.നാഗനാഥൻ, സജി തോമസ് മാത്യു, ആശ ബാലകൃഷ്ണൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സി.കെ.നൗഷാദ് അവതരിപ്പിച്ച ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറര് അനിൽ കുക്കിരി അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു.

പ്രവാസി ക്ഷേമനിധി പെൻഷൻ തുകവർദ്ധിപ്പിക്കുക, കപട ദേശീയവാദത്തിനെതിരെ ജാഗരൂകരാകുക തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് ടി.വി.ജയൻ അവതരിപ്പിച്ചു. കുവൈത്തിലെ നാലു മേഖലസമ്മേളനങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 317 പ്രതിനിധികളും കേന്ദ്ര കമ്മറ്റിഅംഗങ്ങളും ഉൾപ്പടെ 340 പേർ സമ്മേളനത്തിൽ പങ്കെടുത്തു.

നിസാർ.കെ.വി (വൈസ് പ്രസിഡണ്ട്), പ്രസീത് കരുണാകരൻ (ജോയിന്റ്സെക്രട്ടറി), ജിജി ജോർജ് (സാമൂഹ്യവിഭാഗം സെക്രട്ടറി), ജിതിൻ പ്രകാശ് (മീഡിയ സെക്രട്ടറി), സണ്ണി സൈജേഷ് (സാഹിത്യ വിഭാഗം സെക്രട്ടറി), നാസർ കടലുണ്ടി (കായിക വിഭാഗം സെക്രട്ടറി), സജിത്ത് കടലുണ്ടി (കലാ വിഭാഗംസെക്രട്ടറി)എം.പി.മുസ്ഫര് (അബുഹലീഫമേഖലാ സെക്രട്ടറി), ജിജോ ഡൊമിനിക്(ഫഹാഹീൽ മേഖലാ സെക്രട്ടറി), മൈക്കൽ ജോൺസൺ (അബ്ബാസിയ മേഖലാസെക്രട്ടറി), അരുൺ കുമാർ (സാൽമിയ മേഖലാ സെക്രട്ടറി), ടി.വി.ജയന്,സി.കെ.നൗഷാദ്, ആസഫ് അലി ടോളിപ്രകാശ്, ശുഭ ഷൈന്, അജിത്കുമാർ നെടുംകുന്നം, വി.അനില്കുമാർ, രവീന്ദ്രൻപിള്ള, ജ്യോതിഷ് ചെറിയാൻ, രംഗൻ, ബിജു ജോസ് എന്നിവരടങ്ങിയ കേന്ദ്രകമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.ഓഡിറ്റർമാരായി കെ.വിനോദ്, അനിൽകുക്കിരി എന്നിവരെയും പ്രതിനിധിസമ്മേളനം തെരഞ്ഞെടുത്തു. ഓഡിറ്റർ കെ.വിനോദ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നല്കി.

ആസഫ് അലി, മണിക്കുട്ടൻ, ബിജുമത്തായി എന്നിവർ മിനുട്സ്കമ്മിറ്റിയുടേയും, ടി.വി.ജയൻ, ജിതിൻപ്രകാശ്, സണ്ണി സൈജേഷ്, ജെയ്സൺ, രവീന്ദ്രൻ പിള്ള എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടേയും, സജീവ്. എം.ജോർജ്‌ജ്, ടി.വി.ഹിക്മത്, ശ്രീരാഗ് ചന്ദ്രൻ, അമ്പിളിപ്രമോദ് എന്നിവർ പ്രമേയകമ്മിറ്റിയുടേയും, സൈജു.ടി.കെ, കിരൺ, രാജീവ് അമ്പാട്ട്, ജ്യോതിഷ് ചെറിയാൻ, സജീവ് എബ്രഹാം എന്നിവർരെജിസ്ട്രേഷൻ കമ്മിറ്റിയുടേയുംചുമതലകൾ വഹിച്ചു. സ്വാഗത സംഘംചെയർമാൻ കിരൺ പി.ആർ സ്വാഗതംആശംസിച്ചു. പുതിയതായിതിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറിജെ.സജി സമ്മേളനത്തിനു നന്ദിരേഖപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ