ട്രാസ്ക് ഫർവാനിയ ഏരിയ 2017 ഭാരവാഹികൾ
Tuesday, January 17, 2017 5:29 AM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഫർവാനിയ ഏരിയ 2017 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പൗലോസ്.വി. ഡി. കൺവീനർ ആയും പ്രബീഷ് സെക്രട്ടറി ആയും ജോയ്.സി.ഡി. ട്രഷറർ ആയും പ്രേമൻ, ഷമീർ, ലിജി ഷിജോഷ് എന്നിവരെ കേന്ദ്ര സമതിയിലേക്കും തെരഞ്ഞെടുത്തു.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഏരിയ കൺവീനർ ജയശങ്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മണികണ്ഠൻ ഏരിയ റിപ്പോർട്ടും ട്രഷറർ ഷൈൻ അറക്കൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് സെബാസ്ടിൻ വാതുകാടൻ സെക്രട്ടറി അജയ് പാങ്ങിൽ ട്രെഷറർ ഹരി കുളങ്ങര വനിതാ വേദി ജനറൽ കൺവീനർ അംബിക മുകുന്ദൻ എന്നിവർ ഏരിയക്കു ആശംസകൾ അർപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ