ജിദ്ദ കലാസാഹിത്യവേദി സ്നേഹസംഗമം ഫെബ്രുവരി ഒമ്പതിന്
Monday, January 16, 2017 5:27 AM IST
ജിദ്ദ: ജിദ്ദയിലെ കലാ, സാഹിത്യ, സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്ന ജിദ്ദ കലാ സാഹിത്യ വേദി ‘സ്നേഹ സംഗമം’ ഫെബ്രുവരി ഒമ്പതിന് ഷറഫിയ ഇംപാല ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രവാസ ലോകത്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ധന്യ പ്രശാന്ത് (കല), റുബീന നിവാസ് (സാഹിത്യം), ഹസൻ ചെറൂപ്പ (മാധ്യമ പ്രവർത്തനം), ഇസ്മായിൽ മുണ്ടക്കുളം (സാമൂഹ്യസേവനം) എന്നിവരെയാണ് ആദരിക്കുക. ഗോപി നെടുങ്ങാടി, സി.കെ ശാക്കിർ, അബ്ദുൾ മജീദ് നഹ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

സംഗമത്തോടനുബന്ധിച്ച് മാസ് മെലഡിയസ് അവതരിപ്പിക്കുന്ന ഗാനമേള, കുട്ടികളുടെ നൃത്തനൃത്യങ്ങൾ തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും. സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്‌തിത്വങ്ങൾ പരിപാടിയിൽ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ ജൂറി പ്രതിനിധി അബ്ദുൾ മജീദ് നഹ, ചെയർമാൻ സമീർ ഇല്ലിക്കൽ, പ്രസിഡന്റ് ഹംസ പുത്തലത്ത്, സെക്രട്ടറി ഉസ്മാൻ ഒഴുകൂർ, ഷൗക്കത്ത് വെള്ളില, നാസർ താനിയബാടം, അബ്ദുള്ള കുട്ടി ബാക്കവി തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ