അനുശോചിച്ചു
Friday, January 13, 2017 9:49 AM IST
കുവൈത്ത്: കണ്ണൂർ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി നിർവാഹക സമിതി അംഗവുമായിരുന്ന കെ.സി. കടമ്പൂരാന്റെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു.

ഒഐസിസി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അസ്വ. ബിജു ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൽദോ എം. കുര്യാക്കോസ്, ഒഐസിസി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ്, യൂത്ത് വിംഗ് പ്രസിഡന്റ് ഷോബിൻ സണ്ണി, ജോബിൻ ജോസ്, ഹരീഷ് തൃപ്പൂണിത്തുറ, ഇല്ലിയാസ് പൊതുവാച്ചേരി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ