കെകെസിഎ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ നടത്തി
Thursday, January 12, 2017 10:20 AM IST
കുവൈത്ത്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ വാർഷിക പൊതുയോഗവും ക്രിസ്മസ് പുതുവത്സരാഘോഷവും നടത്തി.

ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ ഓഫീസർ എ.കെ. ശ്രീവാസ്തവ, ഫാ. മാത്യു കുന്നേൽപ്പുരയിടം എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രസിഡന്റ് സിബി മറ്റത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിനീഷ് കന്നുവെട്ടിയേൽ വാർഷിക റിപ്പോർട്ടും ട്രഷറർ റ്റിജി ഇലവുങ്കൽ കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോസ് ടോം, കെസിവൈഎൽ കൺവീനർ ജിബിൻ ജോസഫ്, കെകെസിഎൽ ജോയിന്റ് കൺവീനർ ആഫ്രിൻ ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കെകെസിഎയുടെ പുതിയ ഭാരവാഹികളായി ജോബി പുളിക്കോലിൽ (പ്രസിഡന്റ്), ജയേഷ് ഓണശേരിൽ (സെക്രട്ടറി), മെജിത് ചമ്പക്കര (ട്രഷറർ) എന്നിവരേയും മറ്റു കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു. റെജിമോൻ കുന്നശേരിൽ വരണാധികാരി ആയിരുന്നു.

ആഘോഷ പരിപാടികളോടനുബന്ധിച്ച് ക്നാനായ കലോത്സവ വിജയികളുടെ വർണാഭമായ കലാപരിപാടികളും ജോസഫ് കണ്ണങ്കരയുടെ നേതൃത്വത്തിൽ സ്കിറ്റും അരങ്ങേറി.