കൈരളി യൂണിറ്റുകൾ ഉമ്പായി അനുസ്മരണം നടത്തി
Monday, August 13, 2018 9:45 PM IST
ഫുജൈറ : കൈരളി കൾച്ചറൽ അസോസിയേഷൻ എല്ലാ യൂണിറ്റുകളിലും ഉമ്പായി അനുസ്മരണം സംഘടിപ്പിച്ചു. കവി സത്യൻ മാടാക്കര ദിബ്ബയിലും കെ.പി. സുകുമാരൻ, സന്തോഷ് കുമാർ, ജസ്റ്റിൻ, സതീഷ് എന്നിവർ കോർഫക്കാനിലും എം എ. റഷീദ്, കബീർ, പ്രമോദ് തുടങ്ങി കൽബയിലും സംസാരിച്ചു.

ഫുജൈറയിൽ നടന്ന ചടങ്ങിൽ സെന്‍റർ കമ്മിറ്റി പ്രസിഡന്‍റ് സി.കെ.ലാൽ ഉമ്പായിയെ അനുസ്മരിച്ചു.. തുടർന്നു ഗായകൻ സബഹ് ഗാനങ്ങൾ അവതരിപ്പിച്ചു.