കിം​ഗ് ഫ​ഹ​ദ് കോ​സ് വേ​യി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ ന​ട​പ​ടി
Friday, August 10, 2018 10:24 PM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യെ​യും ബ​ഹ്റൈ​നി​നേ​യും ക​ര​മാ​ർ​ഗം ബ​ന്ധി​പ്പി​ക്കു​ന്ന കിം​ഗ് ഫ​ഹ​ദ് കോ​സ് വേ​യി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നാ​യി മൂ​ന്ന് മാ​സ​ത്തി​ന​കം സൗ​ദി​യു​ടെ ഭാ​ഗ​ത്തു​ള്ള പാ​സ്പോ​ർ​ട്ട് കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണം 38 ആ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്നു കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ജ​വാ​സാ​ത് മേ​ധാ​വി മേ​ജ​ർ മു​ഹ​മ്മ​ദ് അ​ൽ അൗ​ഫി​യാ​ണ് അ​റി​യി​ച്ചു.

കൂ​ടാ​തെ കോ​സ് വേ​യി​ൽ ഏ​ഴ് ക​വാ​ട​ങ്ങ​ളു​ടെ സ​ജ്ജീ​ക​ര​ണ​വും സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക ക​വാ​ട​വും നി​ർ​മി​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​ട​യി​ലു​ള്ള എ​മി​ഗ്രേ​ഷ​ൻ, ക​സ്റ്റം​സ് ന​ട​പ​പ​ടി​ക​ൾ ഏ​കീ​ക​രി​ച്ച് ഒ​രു രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​ത്ത് മാ​ത്ര​മാ​യി ചു​രു​ക്കും. നേ​ര​ത്തെ ഇ​തി​ന്‍റെ പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. വ​ർ​ദ്ധി​ച്ച തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കീ​ക​രി​ച്ചു കോ​സ് വേ​യി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം