ബ​ഹ്റൈ​ൻ എസ്കെഎസ്എ​സ്എ​ഫ് സ്വാ​ത​ന്ത്ര​ദി​ന പ​രി​പാ​ടി 17ന്
Friday, August 10, 2018 10:21 PM IST
മ​നാ​മ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ബ​ഹ്റൈ​ൻ എസ്കെഎസ്എ​സ്എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന സ്വ​ത​ന്ത്ര ദി​ന പ​രി​പാ​ടി ഓ​ഗ​സ്റ്റ് 17ന് ​വെ​ള്ളി​യാ​ഴ്ച മ​നാ​മ​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

"​സ്വാ​ത​ന്ത്ര്യം, സൗ​ഹാ​ർ​ദ്ധം, സ​മാ​ധാ​നം​' എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ബ​ഹ്റൈ​ൻ എ​സ്ക​ഐ​സ്എ​സ്എ​ഫ് സ്വാ​ത​ന്ത്ര ദി​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളി​ലു​മാ​യി എസ്കെഎസ്എ​സ്എ​ഫ് കേ​ന്ദ്ര ക​മ്മ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഫ്രീ​ഡം സ്ക്വ​യ​ർ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സ്വാ​ത​ന്ത്ര​ദി​ന സം​ഗ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ബ​ഹ്റൈ​നി​ൽ ഈ ​പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 17ന് ​വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ന് ​മ​നാ​മ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ൻ​റ് സ​യ്യി​ദ് ഫ​ഖ്റു​ദ്ധീ​ൻ കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ വാ​ഗ്മി​യും യു​വ പ​ണ്ഢി​ത​നു​മാ​യ ബ​ഹാ​ഉ​ദ്ധീ​ൻ റ​ഹ്മാ​നി പു​വാ​ട്ടുപ​റ​ന്പ് ദ​മാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ച​ട​ങ്ങി​ൽ ബ​ഹ്റൈ​നി​ലെ മ​ത സ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും മ​റ്റു നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. പ്രോ​ഗ്രാ​മി​നു മു​ന്നോ​ടി​യാ​യി വി​വി​ധ ഏ​രി​യി​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രെ സം​ഘ​ടി​പ്പി​ച്ച് ഇ​ന്ന് (10ന് ​വെ​ള്ളി​യാ​ഴ്ച) രാ​ത്രി ഏ​ഴി​നു പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +973 3345 0553