ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, August 8, 2018 10:51 PM IST
ജി​ദ്ദ: യു​ദ്ധ​കൊ​തി​യു​ടെ തു​ല്യ​തയി​ല്ലാ​ത്ത ക്രൂ​ര​ത​ക​ൾ സ​മ്മാ​നി​ച്ച ഹി​രോ​ഷി​മ​യി​യി​ലെ​യും നാ​ഗ​സാ​ക്കി​യി​യി​ലെ​യും ദി​ന​ങ്ങ​ൾ അ​നു​സ്മ​രി​ച്ചു ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സൗ​ദി വെ​സ്റ്റ് ചി​ത്ര ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

യു​ദ്ധം വി​ത​യ്ക്കു​ന്ന ദു​രി​ത​ങ്ങ​ളി​ൽ അ​ന്ന​വും പാ​ർ​പ്പി​ട​വും വി​ദ്യാ​ഭാ​സ​വും ന​ഷ്ട​പ്പെ​ട്ടു ജീ​വി​തം ദു​രി​ത​മാ​യ​വ​രു​ടെ വേ​ദ​ന​ക​ൾ പു​തു ത​ല​മു​റ​യെ അ​റി​യി​ക്കു​ക​യാ​ണ് ചി​ത്ര ര​ച​നാ മ​ത്സ​ര​ത്തി​ലൂ​ടെ ല​ക്ഷ്യം വ​ക്കു​ന്ന​ത്. തു​ട​രു​ന്ന ക്രൂ​ര​ത, പി​ട​യു​ന്ന ജീ​വ​ൻ ന്ധ​എ​ന്ന വി​ഷ​യ​ത്തി​ൽ 20 വ​യ​സി​നു താ​ഴെ​യു​ള്ള സൗ​ദി പ്ര​വാ​സി​ക​ൾ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഓ​ഗ​സ്റ്റ് 9നു ​രാ​ത്രി 10നു ​മു​ന്പ് ല​ഭി​ക്കു​ന്ന ര​ച​ന​ക​ളി​ൽ നി​ന്നാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

ജീ​വി​ക​ളു​ടെ രൂ​പ​ങ്ങ​ളെ​ക്കാ​ൾ ആ​ശ​യ സ​ന്പു​ഷ്ട​ത​യു​ള്ള ചി​ത്ര​ങ്ങ​ൾ​ക്കാ​ണ് മു​ൻ​തൂ​ക്കം ന​ൽ​കു​ക.
ലു​ഖ്മാ​ൻ വി​ള​ത്തൂ​ർ, ത​ൽ​ഹ​ത് കൊ​ള​ത്ത​റ, നൗ​ഫ​ൽ എ​റ​ണാ​കു​ളം അ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ ജൂ​റി​യാ​ണ് ഫ​ലം നി​ശ്ച​യി​ക്കു​ക. ര​ച​ന​ക​ൾ 0530963826 എ​ന്ന വാ​ട്സ അ​പ്പ് ന​ന്പ​റി​ലേ​ക്കാ​ണ് അ​യ​ക്കേ​ണ്ട​ത്.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ