കുവൈത്ത് കെഎംസിസി സെക്യൂരിറ്റി സ്കീം വിതരണം ചെയ്തു
Monday, July 16, 2018 11:32 PM IST
കോഴിക്കോട്/ കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ മൂന്ന് പേരുടെ കുടുംബങ്ങൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം തുക കോഴിക്കോട് ലീഗ് ഹൗസിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് കൈമാറി.

ജഹറ ഏരിയ അംഗമായിരുന്ന പയ്യോളി സ്വദേശിയുടേയും ഫർവാനിയ ഏരിയ അംഗമായിരുന്ന കൂട്ടാലിടപാലോളി സ്വദേശിയുടേയും ഖൈതാൻ ഏരിയ അംഗമായിരുന്ന തിക്കോടി സ്വദേശിയുടേയും കുടുംബങ്ങൾക്ക് വേണ്ടി അതാത് പ്രദേശിക മുസ്ലിം ലീഗ് കമ്മറ്റി നേതാക്കൾ ഏറ്റുവാങ്ങി. സോഷ്യൽ സെക്യൂരിറ്റി സ്കീം ഇനത്തിൽ 5 ലക്ഷം രൂപയാണ് ഓരോ അംഗത്തിന്റെയും കുടുംബങ്ങൾക്ക് നൽകുന്നത്. 2016 &2017 കാലയളവില്‍ കുവൈത്ത് കെഎംസിസ. അംഗമായിരിക്കെ വിട്ട് പിരിഞ്ഞ മുഴുവന്‍ പേരുടേയും (11പേര്‍) മുൻ കാലയളവിലെ ബാക്കിയുളള 3 പേരുടേതുള്‍പ്പെടെ 14 അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് സോഷ്യല്‍ സെക്യൂരിറ്റി സ്കീം തുക ഇനത്തിൽ എഴുപത് (70) ലക്ഷം രൂപ നൽകാൻ നിലവിലെ കമ്മിറ്റിക്ക് കഴിഞ്ഞതായി കുവൈത്ത് കെഎംസിസി നേതാക്കൾ പറഞ്ഞു. 2018 ഫെബ്രുവരിക്ക് ശേഷം മരണപ്പെട്ട 6 പേരുടെ കുടുംബങ്ങൾക്കുള്ള സെക്യൂരിറ്റി സ്കീം തുക 2018, 2019 കാലയളവിലെ നേഷണൽ കമ്മറ്റി രൂപീകരിക്കുന്ന മുറയ്ക്ക് പെട്ടെന്ന് നൽകാൻ തീരുമാനമെടുത്തതായും നേതാക്കൾ കൂട്ടിച്ചേർത്തു.

പരിപാടിയിൽ കുവൈത്ത് കെഎംസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗിന്റേയും യൂത്ത് ലീഗിന്റേയും നേതാക്കളായ ട ടി.പി.എം.സാഹിർ, പാറക്കൽ അബ്ദുള്ള എംഎൽഎ, ഉമ്മർ പാണ്ടികശാല, എം.എ.റസാഖ് മാസ്റ്റർ, എസ്.പി. കുഞ്ഞഹമ്മദ്, അഹമ്മദ് പുന്നക്കൽ, നജീബ് കാന്തപുരം, വി.വി.മുഹമ്മദലി, ആഷിഖ് ചെലവൂർ, കുവൈത്ത് കെഎംസിസി നേതാക്കളായ ഖാലിദ് അല്ലക്കാട്ട്, സിദ്ദിഖ് കുഴിപ്പുറം, സൈതാലി വയനാട്,ഫവാസ് സല്മിയ, മുസ്തഫ പരപ്പനങ്ങാടി, ഷമീർ വളാഞ്ചേരി, നിസാർ അലങ്കാർ, റഷീദ് ഓന്തോത്ത്, ഫാരിസ് സബ്ആൻ, അബ്ദുറഹിമാൻ നടുവണ്ണൂർ, പങ്കെടുത്തു. മഹ്ബൂല ഏരിയ പ്രസിഡന്‍റ് ഡോ.മുഹമ്മദലി സ്വാഗതവും ഹംസ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

റിപ്പോർട്ട് :സലിം കോട്ടയിൽ