ഒ​രു​മ പ​ദ്ധ​തി ആ​ശ്രി​ത​ർ​ക്ക് ഏഴുല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം ന​ൽ​കി
Friday, July 13, 2018 11:30 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്ലാ​മി​ക് ഗ്രൂ​പ്പ് (കെ​ഐ​ജി ) കു​വൈ​ത്ത് ന​ട​ത്തു​ന്ന സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​യാ​യ ഒ​രു​മ​യി​ൽ അം​ഗ​ങ്ങ​ളായി​രി​ക്കെ മ​രി​ച്ച കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യം ര​ണ്ടു​പേ​രു​ടെ ആ​ശ്രി​ത​ർ​ക്ക് കൈ​മാ​റി.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​യ്യോ​ളി അ​യ​നി​ക്കാ​ട് സ്വ​ദേ​ശി ജാ​സ് മ​ഹ​ൽ കോ​റോ​ത്ത് അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള 3 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം പ​രേ​ത​ന്‍റെ ഭാ​ര്യ താ​ജ​റാ​ക് അ​യ​നി​ക്കാ​ട് ജ​മാ​അ​ത്ത് ഇ​സ്ലാ​മി പ്രാ​ദേ​ശി​ക അ​മീ​ർ കെ.​കെ മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി വി.​കെ അ​ബ്ദു​ള്ള, പൊ​തു പ്ര​വ​ർ​ത്ത​ക​ൻ ഹ​സ​ൻ കു​ട്ടി മാ​സ്റ്റ​ർ കെ​ഐ​ജി പ്ര​വ​ർ​ത്ത​ക​രാ​യ ഹ​മീ​ദ് ഹാ​ജി, ന​ദീ​ർ തീ​ക്കോ​ടി എ​ന്നി​വ​ർ ചേ​ർ​ന്നു പ​ണം കൈ​മാ​റി. കൂ​ടാ​തെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഖ്റി കു​ന്ന​ത് പ​വി​ത്ര​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള നാലുല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം പ​രേ​ത​ന്‍റെ ഭാ​ര്യ ബി​ന്ദു എം.​കെ​യ്ക്കു വ​ള​പ​ട്ട​ണം ജ​മാ​അ​ത്ത് ഇ​സ്ലാ​മി ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ് മാ​ട്ടൂ​ൽ അ​ഴി​ക്കോ​ട് ഹ​ൽ​ഖ സെ​ക്ര​ട്ട​റി ടി.​പി. റ​ഷീ​ദ് മാ​സ്റ്റ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ഹാ​യ ധ​നം കൈ​മാ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ