കു​വൈ​ത്ത് മ​ല​യാ​ളി സ​മാ​ജം ക​ത്തെ​ഴു​ത്ത് മ​ത്സ​ര വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
Tuesday, July 10, 2018 11:22 PM IST
കു​വൈ​ത്ത്: മാ​തൃ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കു​വൈ​ത്ത് മ​ല​യാ​ളി സ​മാ​ജം ( കെഎം​എ​സ്) സം​ഘ​ടി​പ്പി​ച്ച ന്ധ​എ​ൻ​റ്റെ പ്രി​യ​പ്പെ​ട്ട അ​മ്മ​യ്ക്ക് ന്ധ ​എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് ന​ട​ത്തി​യ ക​ത്തെ​ഴു​ത്ത് മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ൽ​കി. കു​വൈ​ത്തി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​രം ന​ൽ​കി​യ മ​ത്സ​ര​ത്തി​ൽ ല​ഭി​ച്ച ക​ത്തു​ക​ൾ പ്ര​മു​ഖ സാ​ഹി​ത്യ​കാ​രന്മാ​ർ അ​ട​ങ്ങി​യ ജൂ​റി വി​ധി​നി​ർ​ണ​യം ന​ട​ത്തി. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ൻ​റ് ക​ര​സ്ഥ​മാ​ക്കി​യ ​ബീ​ന ബേ​ബി​യെ വി​ജ​യി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

വി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​രം ന​ൽ​കു​വാ​ൻ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ കെഎംഎ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബീ​ന ബേ​ബി​ക്ക് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബി​നോ​യ് ച​ന്ദ്ര​ൻ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഈ ​ക​ത്തെ​ഴു​ത്ത് മ​ത്സ​ര​ത്തി​ൽ വേ​റി​ട്ട ഒ​രു വി​ഷ​യം തി​ര​ഞ്ഞെ​ടു​ത്ത ഭാ​ര​വാ​ഹി​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. എ.​ഡി ഗോ​പി​നാ​ഥ​ൻ, നി​ബു ജേ​ക്ക​ബ്, സി​ജോ മ​ഞ്ഞ​ളി, സ​ജി മ​ണ്ഡ​ല​ത്ത​ൽ, മാ​ക്സി ജോ​സ​ഫ്, ജി​ജു പോ​ൾ, അ​നി​ൽ കു​മാ​ർ, മ​നോ​ജ് വ​ർ​ഗീ​സ്, ശ്രീ​ജി​ത്ത് ശ​ശീ​ന്ദ്ര​ൻ, പ്ര​ദീ​പ് വേ​ങ്ങോ​ല, ഈ​പ്പ​ൻ ജോ​ർ​ജ്ജ്, ഷി​മി​റ്റ് പോ​ൾ എ​ന്ന​വ​ർ വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ