കരിപ്പൂരിനോട് കാട്ടുന്ന അവഗണനക്കെതിരെ തെരുവില്‍ പ്രതിഷേധിക്കും: ഒഐസിസി ബെയ്ഷ് കമ്മിറ്റി
Sunday, July 1, 2018 3:36 PM IST
ബെയ്ഷ്: കോഴിക്കോട്, മലപ്പുറം, വയനാട്, തുടങ്ങി മറ്റു മലബാറിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഉള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് പ്രയോജനപ്രദമാകുന്ന കരിപ്പൂര്‍ വിമാനത്താവളം കേന്ദ്ര കേരള സര്‍ക്കാരുകള്‍ മനപ്പൂര്‍വം അവഗണിക്കുകയാണ്. ഒന്നര മാസം മുന്‍പ് ജിദ്ദ കരിപ്പൂര്‍ സര്‍വീസ് നടത്താമെന്ന് അറിയിച്ചുകൊണ്ട് സൗദിയ കരിപ്പൂര്‍ വിമാനത്താവള അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും മെയിന്റനന്‍സിന്റെയും അവ്യക്തമായ നടപടി ക്രമത്തിന്റെ പേരില്‍ അവഗണിക്കുകയായിരുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി ഭൂമി ഏറ്റെടുക്കല്‍ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും സൗദിയ നേരിട്ട് കരിപ്പൂര്‍ ജിദ്ദ സര്‍വീസ് നടത്തുവാന്‍ മുന്നോട്ടു വന്ന വിഷയം പരാമര്‍ശിക്കുക കൂടി ചെയ്തില്ല എന്നത് പ്രവാസികള്‍ക്ക് ആശങ്ക ഉളവാക്കുന്നതാണ്.ലക്ഷക്കണക്കിന് പ്രവാസികളുടെ കഷ്ടപ്പാടിന്റെയും പ്രയത്‌നത്തിന്റെയും ഫലമായ കോഴിക്കോട് വിമാനത്താവളത്തില്‍ സൗദിയുടെ വലിയ ഇടത്തരം വിമാനങ്ങള്‍ സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയാല്‍ കരിപ്പൂര്‍ ഫയര്‍ കാറ്റഗറി 9ലേക്ക് ഉയരും എന്നിരിക്കെ മനഃപൂര്‍വം തരം താഴ്ത്താനുള്ള നടപടികളാണ് ഡയറക്ടറും ഉദ്യോഗസ്ഥരും കൈക്കൊള്ളുന്നത്.

സ്വന്തം നിലയില്‍ സര്‍വീസ് നടത്താന്‍ സൗദിയ നല്‍കിയ സമ്മത പത്രവും കരിപ്പൂരിന് അനുകൂലമായ ഉഏഇഅ റിപ്പോര്‍ട്ടും ഡല്‍ഹിയില്‍ പൂഴ്ത്തി വെച്ചുകൊണ്ട് ആരുടെ ഒക്കെയോ താത്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഉദ്ദ്യോഗസ്ഥര്‍ രാജ്യത്തെ തന്നെ മുന്‍നിര പട്ടികയില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള കരിപ്പൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന ലക്ഷകണക്കിന് യാത്രക്കാരെ വഞ്ചിക്കുകയാണ്.സൗദിയയുടെ ഇടത്തരം വലിയ വിമാനങ്ങള്‍ ഇറക്കുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മറ്റ് വിദേശ വിമാനകമ്പനികളും കരിപ്പൂരുമായി സഹകരിക്കാമെന്ന് വിമാനത്താവള അതോറിറ്റിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

വിമാനത്താവളത്തിലേക്ക് കഴിഞ്ഞ ദിവസം ഇജങ നടത്താനിരുന്ന മാര്‍ച്ച് റദ്ദാക്കിയതില്‍ ദുരൂഹത ഉണ്ടെന്നും,ഉദ്ദ്യോഗസ്ഥരുടെ ദുരുദ്ദേശപരമായ ഗൂഢാലോചന അവസാനിപ്പിക്കണമെന്നും കരിപ്പൂര്‍ വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും, ഇനിയും ഇത്തരത്തില്‍ അവഗണന തുടര്‍ന്നാല്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒഐസിസിയും മറ്റ് സാമൂഹിക സാംസ്‌കാരിക സംഘടനകളുമായി ചേര്‍ന്ന് യാത്രക്കാരോടൊപ്പം കുടുംബ സമേതം തെരുവില്‍ പ്രതിക്ഷേധിക്കുമെന്നും ഛകഇഇ ബെയ്ഷ് കമ്മിറ്റി അറിയിച്ചു.

പ്രസിഡന്റ് മജീദ് ചേറൂരിന്റെ അദ്ദ്യക്ഷതയില്‍ കൂടിയയോഗം സലിം ആറ്റിങ്ങല്‍(സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് )ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് പാലക്കാട് (സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി) മുഖ്യ പ്രഭാഷണം നടത്തി ജനറല്‍ സെക്രട്ടറി ദിലീപ് കളരിക്കമണ്ണേല്‍, സാദിഖലികോയിസന്‍,ഷുക്കൂര്‍ കൊടുങ്ങല്ലൂര്‍, അസ്ഹബ് വര്‍ക്കല,ജോര്‍ജ് ചേപ്പാടന്‍,അബ്ദുല്‍ ലതീഫ് മാഹി,കുഞ്ഞി മുഹമ്മദ് മൂന്നിയൂര്‍,ജെയിംസ് ജോസഫ്, ഫാറൂഖ്, അബ്ദുല്‍ ഗഫുര്‍ മൂന്നിയൂര്‍, ബാപ്പു,അബ്ദുല്‍ സലീം,മുസ്ഥഫ.സി.കെ,അസ്ഹറുദ്ദീന്‍,മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാവ മൂന്നിയൂര്‍ നന്ദി പറഞ്ഞു

റിപ്പോര്‍ട്ട് : കെ ടി മുസ്തഫ പെരുവള്ളൂര്‍