മുബാറക് യൂസുഫിന് ഫുട്ബോൾ മാനേജ്മെന്‍റിൽ പോസ്റ്റ് ഗ്രാജുവേഷൻ
Saturday, June 30, 2018 6:35 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് ഫുട്ബോൾ മേഖലയിൽ പ്രവർത്തിക്കുന്ന മൂവാറ്റുപുഴ സ്വദേശി മുബാറക് യൂസുഫ് ഫുട്ബോൾ മാനേജ്മെന്‍റിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) അംഗീകൃത പോസ്റ്റ് ഗ്രാജുവേഷൻ കരസ്ഥാമാക്കി.

പഠനകാലത്ത് മികച്ച പ്രകടനത്തിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസിൽ നിന്നും അഖിലേന്ത്യ തലത്തിലെ ഏറ്റവും മികച്ച വിദ്യാർഥിക്കുള്ള പ്രത്യേക പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ അഖിലേന്ത്യ ഫുട്ബോൾ കോച്ചിംഗ്് ലൈസൻസുള്ള മുബാറക്, കുവൈത്തിൽ കോച്ചിംഗ് ലൈസൻസ് ഉള്ള ഇന്ത്യക്കാരനാണ്. 18 വർഷമായി ഇന്ത്യൻ റഫറി അസോസിയേഷന്‍റെ അംഗീകൃത ഫുട്ബോൾ റഫറിയും കുവൈത്തിലെ പ്രവാസി ഫുട്ബോൾ കൂട്ടായ്മയായ കേഫാക് സ്ഥാപക അംഗവും കുവൈത്തിലെ പ്രമുഖ ടീമുകളായ AKFC കുവൈറ്റ് & മാക് കുവൈറ്റ് തുടങ്ങിയവയുടെ മുഖ്യ പരിശീലകൻ കൂടിയാണ് മുബാറക്.

റിപ്പോർട്ട്: സലിം കോട്ടയിൽ