റിയ യാത്രയയപ്പു നൽകി
Saturday, June 30, 2018 6:18 PM IST
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ജമാലുദീൻ റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) യാത്രയയപ്പു നല്കി. റിയയുടെ മുൻ ഹാര യൂണിറ്റ് കണ്‍വീനറും സജീവ പ്രവർത്തകനുമായ ജമാലുദീൻ റിദാൻ കന്പനി ജീവനക്കാരനാണ്.

ഭാരത് റസ്റ്ററന്‍റിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്‍റ് ജോർജ് ജേക്കബ് അധ്യക്ഷത വഹിച്ചു. പൈലി ആന്‍റണി ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി ബിജു ജോസഫ്, ക്ലീറ്റസ്, മെഹബൂബ് , ഉമ്മർകുട്ടി, കോശി, ഏലിയാസ്, ഡെന്നി, ശിവകുമാർ, ഷെറിൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങുകൾക്ക് ഹാര യൂണിറ്റ് കണ്‍വീനർ ഷിബു വടക്കൻ നേതൃത്വം നൽകി.