ഷുഹൈബ് മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് 17 ന്
Saturday, June 16, 2018 7:13 PM IST
കുവൈത്ത്: ഒഐസിസി യൂത്ത് വിംഗ് കുവൈറ്റിന്‍റെ നേതൃത്വത്തിൽ ഷുഹൈബ് മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിന് ജൂണ്‍ 17 ന് (ഞായർ) ഉച്ചകഴിഞ്ഞു മൂന്നു മുതൽ അബാസിയ ഇഖ്റ ബൈലുൻഗ്വൽ സ്കൂൾ ഗ്രൗണ്ടിൽ പന്തുരുളും.

24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റിന് ജലീബ് അൽ ശുവൈഖ് ഏരിയ പോലീസ് കേണൽ ഇബ്രാഹിം എ. അൽദായി കിക്ക് ഓഫ് ചെയ്യും. ജേതാക്കൾക്ക് 500 ഡോളറും ട്രോഫിയും സമ്മാനമായി ലഭിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ