മാ​ക് കു​വൈ​ത്ത് സ്റ്റീ​ൽ ക​പ്പ്: സി​ൽ​വ​ർ സ്റ്റാ​ർ​സ് ജേ​താ​ക്ക​ൾ
Thursday, June 14, 2018 10:42 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സ്റ്റീ​ൽ ക​പ്പ് 2018 വി​ന്നേ​ഴ്സ് ട്രോ​ഫി​ക്ക് വേ​ണ്ടി മാ​ക് കു​വൈ​ത്ത് കേ​ഫാ​ക്കു​മാ​യി സ​ഹ​ക​ര​ണ​ത്തി​ൽ മി​ഷ​രീ​ഫി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി ഫ്‌ളഡ്‌ലൈറ്റ്‌ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി​യ എ​ട്ടാ​മ​ത് ഏ​ക​ദി​ന സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ സി​ൽ​വ​ർ സ്റ്റാ​ർ എസ്‌സി ചാ​ന്പ്യ​ൻ പ​ട്ട​മ​ണി​ഞ്ഞു. തു​ല്യ ശ​ക്തി​ക​ളു​ടെ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ടൈ ​ബ്രേ​ക്ക​റി​ൽ ക​രു​ത്ത​രാ​യ ചാ​ന്പ്യ​ൻ​സ് എ​ഫ്സി​യെ മ​റി ക​ട​ന്നാ​ണ് സി​ൽ​വ​ർ സ്റ്റാ​ർ എസ്‌സി നീ​ണ്ട പ​ന്ത്ര​ണ്ടു​വ​ർ​ഷ​ത്തെ കി​രീ​ട ദൗ​ർ​ല​ഭ്യ​ത്തി​ന് വി​രാ​മ​മി​ട്ട​ത്. കേ​ഫാ​ക്കി​ലെ പ്ര​മു​ഖ​രാ​യ 16 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ യം​ഗ് ഷൂ​ട്ടേ​ഴ്സ് അ​ബ്ബാ​സി​യ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി.

ബ്ലാ​സ്റ്റ​ർ​സ് കു​വൈ​ത്ത് ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി. നേ​ര​ത്തെ യു​വ മ​ല​യാ​ള ന​ട​ൻ അ​മീ​ർ നി​യാ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒൗ​ദ്യോ​ഗി​ക കി​ക്ക് ഓ​ഫ് ന​ട​ത്തി. മാ​ക് കു​വൈ​ത്ത് മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​മു​ഹ​മ്മ​ദി​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ മൂ​ന്നാ​മ​ത് ക​രി​യ​ർ അ​ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡി​ന് കു​വൈ​ത്തി​ലെ പ്ര​മു​ഖ ഫു​ട്ബോ​ള​റാ​യ പ്രി​ൻ​സ് പു​തു​ശേ​രി അ​ർ​ഹ​നാ​യി. പ്രോ​മി​സിം​ഗ് പ്ലേ​യ​ർ ഓ​ഫ് മാ​ക് 2018 കൃ​ഷ്ണ ച​ന്ദ്ര​ൻ , മാ​ക് പ്ലേ​യ​ർ ഓ​ഫ് ദി ​ഡി​ക്കേ​ഡ് ഷ​ഫീ​ക് പി.​കെ , ടോ​പ് സ്കോ​റ​ർ ഇ​ർ​ഷാ​ദ് (ചാ​ന്പ്യ​ൻ​സ് എ​ഫ്സി) , മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ സി​ബി​ൻ (സി​ൽ​വ​ർ സ്റ്റാ​ർ) , മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ മു​ഹ്സി​ൻ (ചാ​ന്പ്യ​ൻ​സ് എ​ഫ്സി) , മി​ക​ച്ച ക​ളി​ക്കാ​ര​ൻ അ​ഫ്ത്താ​ബ് (സി​ൽ​വ​ർ സ്റ്റാ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു വ്യ​ക്തി​ഗ​ത പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ​ത്.

കു​വൈ​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളോ​ളം നീ​ണ്ട ജീ​വ​കാ​രു​ണ്യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ നി​ർ​ത്തി സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ, മ​ല​യി​ൽ മൂ​സ​ക്കോ​യ, അ​ബ്ദു​ൽ റ​സാ​ഖ് ഒ.​കെ എ​ന്നി​വ​രെ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ൽ വ​ച്ചു പൊ​ന്നാ​ട​യും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ച്ചു. കേ​ഫാ​ക് പ്ര​സി​ഡ​ന്‍റ് ഗു​ലാം മു​സ്ത​ഫ, സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ, ആ​ഷി​ഖ് ഖാ​ദി​രി, ഷ​ബീ​ർ ക​ള​ത്തി​ങ്ക​ൽ, ബേ​ബി നൗ​ഷാ​ദ് , അ​ബ്ദു​ൽ സ​ലാം എ.​പി, ഷാ​ന​വാ​സ് ഹൈ​ത്തം, സ​ഹീ​ർ ആ​ലാ​ക്ക​ൽ, യാ​ക്കൂ​ബ് എ​ല​ത്തൂ​ർ, അ​ബ്ദു​ൽ റ​സാ​ക്ക് കെ.​സി അ​ജ്മ​ൽ, അ​ബ്ദു​റ​ഹി​മാ​ൻ കെ.​ടി എ​ന്നി​വ​ർ റ​ഫ​റി​മാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ടൂ​ർ​ണ​മെ​ന്‍റ് ക​ണ്‍​വീ​ന​ർ സു​ബൈ​ർ കു​രി​ക്ക​ൾ, ഷ​ഫീ​ക്, ഹാ​രി​സ്, മു​ബാ​ശി​ർ, സ​ജാ​സ്, ജ​മ്നാ​സ്, ജം​ഷീ​ദ്, അ​ന​സ് മു​ഹ​മ്മ​ദ്, മ​ഹ്മൂ​ദ് പെ​രു​ന്പ, അ​ബ്ദു​റ​ഹി​മാ​ൻ പ​ട​ന്ന എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ