ക​ല കു​വൈ​റ്റ് ചെ​സ്, കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Thursday, June 14, 2018 10:37 PM IST
കു​വൈ​ത്ത് സി​റ്റി: നാ​ൽ​പ​താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് അ​ബു​ഹ​ലീ​ഫ ബി, ​മെ​ഹ​ബു​ള്ള ബി ​യൂ​ണി​റ്റു​ക​ൾ സം​യു​ക്ത​മാ​യി ചെ​സ,് കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. അ​ബു​ഹ​ലീ​ഫ ക​ല സെ​ന്‍റ​റി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ർ നാ​ഗ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല സെ​ക്ര​ട്ട​റി പ്ര​ജോ​ഷ്, മീ​ഡി​യ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ്, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പി.​ബി സു​രേ​ഷ്, മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മെ​ഹ്ബൂ​ള ബി ​യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ സു​നി​ൽ എ​ബ്ര​ഹാം സ്വാ​ഗ​ത​വും പ്ര​വീ​ഷ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ മം​ഗ​ഫ് സി. ​യൂ​ണി​റ്റം​ഗം രാ​ധാ​കൃ​ഷ്ണ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി. ദീ​പു (അ​ബു​ഹ​ലീ​ഫ സി. ​യൂ​ണി​റ്റ് ) ര​ണ്ടാം സ്ഥാ​ന​വും അ​സൈ​നാ​ർ (അ​ബു​ഹ​ലീ​ഫ ബി ​യൂ​ണി​റ്റ്) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ നാ​സ​ർ & രാ​ധാ​കൃ​ഷ്ണ​ൻ ടീം (​മെ​ഹ​ബു​ള്ള ബി ​യു​ണി​റ്റ്) ചാ​ന്പ്യ​ൻ​മാ​രാ​യി. മ​ധു & ജി​ജേ​ഷ് ടീം (​മം​ഗ​ഫ് ഈ​സ്റ്റ് യൂ​ണി​റ്റ്) ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഇ​രു​പ​തോ​ളം മ​ത്സ​രാ​ത്ഥി​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ൾ​ക്ക് ക​ല കു​വൈ​റ്റ് ജോ: ​സെ​ക്ര​ട്ട​റി മു​സ്ഫ​ർ, മേ​ഖ​ല സെ​ക്ര​ട്ട​റി പ്ര​ജോ​ഷ്, മീ​ഡി​യ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ്, മേ​ഖ​ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ര​ഞ്ജി​ത്ത്, സു​മേ​ഷ് എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍