അബാസിയ : കുവൈത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈത്ത് ഇഫ്താർ സംഗമം നടത്തി. ഐഎംഎ മുൻ പ്രസിഡന്റും നിലാവ് രക്ഷാധികാരിയുമായ ഡോ: അമീർ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു.
കാൻസർ പോലുള്ള ഗുരുതരമായ രോഗത്താൽ ബുദ്ധിമുട്ടുന്നവർക്ക് ശാരീരികവും, മാനസികവും, സാമൂഹികവും, സാന്പത്തികവുമായ സഹായങ്ങൾ നൽകുന്ന നിലാവിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്നും രോഗികളുടെ ജീവിതം കഴിയുന്നത്ര പ്രയാസമകറ്റി അർഥ പൂർണമാക്കുവാൻ സഹായിക്കുന്ന കാൻസർ പേഷ്യന്റ് സപ്പോർട്ട് പ്രൊജക്ട് അനുകരണീയമായ പ്രവർത്തിയാണെന്നും ഡോ സുസോനവ അഭിപ്രായപ്പെട്ടു.
നിലാവ് കുവൈത്തിന്റെ പ്രവർത്തനങ്ങൾ അബ്ദുൽ ഫത്താഹ് തയ്യിൽ വിശദീകരിച്ചു. ഷംസുദ്ധീൻ ബദരിയ്യ, അഫ്സൽ ഖാൻ ( മലബാർ ഗോൾഡ് ) എന്നീവർ ആശംസകൾ നേർന്നു. അനീസ് ഫറൂകി റംസാൻ സന്ദേശം നൽകി. മുജീബുള്ള , റഹീം ആരിക്കാടി , ഹുമയൂണ്‍ , അബ്ദുറഹ്മാൻ , റഹ്മാൻ , മൊയുമേമ്മി , അബ്ദുള്ള കടവത്ത്, അവർ സാദത്ത് തലശേരി , സിദീക്ക് സി.പി, മുജീബ് റഹ്മാൻ , ഹുസൻ കുട്ടി തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി. ഹമീദ് മധൂർ സ്വാഗതവും ഖാലിദ് ബേക്കൽ നന്ദിയും രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ