ഒ​എ​ൻ​സി​പി കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​സി​പി സ്ഥാ​പ​ക ദി​നാ​ച​ര​ണ​വും യാ​ത്ര​യ​പ്പും
Thursday, June 14, 2018 10:31 PM IST
കു​വൈ​ത്ത്: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​സി​പി സ്ഥാ​പ​ക​ദി​നാ​ച​ര​ണ​വും കു​വൈ​റ്റി​ലെ സേ​വ​നം അ​വ​സാ​നി​ച്ച് യു​എ​ഇ​യി​ലേ​ക്ക് പോ​കു​ന്ന ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ ടോ​മി​ക്ക് യാ​ത്ര​യ​പ്പും ജൂ​ണ്‍ 10ന് ​അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ച്ചു.

മ​തേ​ത​ര ദി​ന​മാ​യ ആ​ച​രി​ച്ച ദി​വ​സ​ത്തി​ൽ ഓ​വ​ർ​സീ​സ് എ​ൻ​സി​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് മ​തേ​ത​ര​ത്വ സ​ന്ദേ​ശം ന​ൽ​കി. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ്രെ​ബെ​റ്റ് വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ജി ​ജോ ജോ​സ്, സൂ​ര​ജ് പൊ​ന്നേ​ത്ത്, നോ​ബി​ൾ ജോ​സ്, ശ്രീ​ധ​ര​ൻ എ​സ്, ഭാ​സ്ക​ര​ൻ തേ​വ​ർ, പ്ര​കാ​ശ് ജാ​ദ​വ്, ജോ​ഫി മു​ട്ട​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ളും നേ​ർ​ന്നു. ച​ട​ങ്ങി​ൽ വ​ച്ചു ജി​യോ ടോ​മി​യ്ക്ക് സം​ഘ​ട​ന​യി​ലെ നാ​ളി​തു​വ​രെ ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്ക് ഫ​ല​ക​വും ഉ​പ​ഹാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു. എ​ൻ​സി​പി സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ധു​ര​വും വി​ത​ര​ണം ചെ​യ്തു.