കുവൈത്ത്: എറണാകുളം ജില്ലാ അസോസിയേഷൻ (ഇഡിഎ)യുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം ജൂണ്‍ 7 വ്യാഴാഴ്ച പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഇവന്റ് കണ്‍വീനർ ജോബി ഈരാളിയുടെ നേതൃത്ത്വത്തിൽ നടത്തിയ ഇഫ്ത്താർ വിരുന്നിൽ അസോസിയേഷൻ പ്രിഡന്റ് ജിയോ മത്തായി അധ്യക്ഷത വഹിച്ചു.
ഇഫ്താറിന്റെ പ്രാധാന്യത്തെ കുറിച്ച് മുഖ്യ പ്രഭാഷകൻ സമീർ ഇക്രൂൾ സംസാരിച്ചു. ഫാ. എൽദോസ് പാലയിൽ, വിനോദ് ചീപ്പാറയിൽ, വനിതാ വേദി ചെയർപേഴ്സണ്‍ മിനി കിഷോർ എന്നിവർ ആശംസകൾ അർപ്പിക്കുകയും, ആക്ടിംഗ് ജനറൽ സെക്രട്ടറി അനിൽ കുമാർ സ്വാഗതവും ട്രഷറർ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധികരിച്ചു സാം പൈനുമൂട്, ജോയ് മുണ്ടക്കാട്ട്, സജീവ് നാരായണ്‍, സുരേഷ് കെ.പി, അസീസ് തിക്കോടി, തോമസ് കടവിൽ, രാജീവ് നെടുവിലേമുറി, ബിജു കടവിൽ, റിയാസ്, കൃഷ്ണൻ കടലുണ്ടി തുടങ്ങിയവർ പങ്കെടുത്തു. സംഘടനാ നേതാക്കളായ അബ്ദുൾ റഹീം, പ്രവീണ്‍ ജോസ്, ജീസണ്‍, ജിനോ, വർഗീസ് പോൾ, ജോസഫ് കോന്പാറ ,സാബു, ജോമോൻ കോയിക്കര, അജി, സുനിൽ കുമാർ, ഫ്രാൻസിസ് തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ