ബി​ഷ​പ്പ് മൂ​ർ കോ​ളേ​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Wednesday, June 13, 2018 10:06 PM IST
കു​വൈ​ത്ത്: മാ​വേ​ലി​ക്ക​ര ബി​ഷ​പ്പ് മൂ​ർ കോ​ളേ​ജ് പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ണ്‍ 8 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7.30ന് ​അ​ബാ​സി​യ പോ​പ്പി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ​റി ജോ​ണ്‍ കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ലോ​ക കേ​ര​ള സ​ഭാ അം​ഗ​വും സാ​മു​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ സാം ​പൈ​നും​മൂ​ട് നി​ർ​വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ജോ​ബി​ൻ ബാ​ബു സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി ധ്യ​ന്യാ​ല​ക്ഷ്മി ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. സാ​മൂ​ഹ്യ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യ ബാ​ബു​ജി ബ​ത്തേ​രി, മ​നോ​ജ് മാ​വേ​ലി​ക്ക​ര, ര​ക്ഷാ​ധി​കാ​രി അ​നി​ൽ കു​മാ​ർ ര​വി, ട്ര​ഷ​റാ​ർ മാ​ത്യൂ ക​രൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലോ​ക കേ​ര​ള സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി സാം ​പൈ​നും​മൂ​ടി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. സം​ഗ​മ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് പൗ​ർ​ണ​മി സം​ഗീ​ത്, ശ്യാം ​ശി​വ​ൻ, ഫ്രാ​ൻ​സി​സ് ചെ​റു​കോ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ