റി​ട്ട.​അ​ധ്യാ​പി​ക​യു​ടെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും
Friday, December 15, 2017 3:23 PM IST
ചീ​മേ​നി: റി​ട്ട. അ​ധ്യാ​പി​ക പു​ലി​യ​ന്നൂ​രി​ലെ പി.​വി.​ജാ​ന​കി​യു​ടെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് സം​ഘം ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്.
പ്ര​ഫ​ഷ​ണ​ൽ ’ട​ച്ചു​ള്ള’ സം​ഘ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​നു​ള്ള വാ​ഹ​ന​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. വാ​ഹ​നം ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും ക​ട​ന്നു​പോ​യി​ട്ടി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. കൃ​ത്യം ന​ട​ത്തി​യ സം​ഘ​ത്തി​ൽ പ്ര​ഫ​ണ​ൽ കൊ​ല​യാ​ളി​യു​ണ്ടെ​ന്ന​താ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. കൊ​ല​യും ക​വ​ർ​ച്ച​യും ന​ട​ത്തി​യ രീ​തി​യാ​ണ് പോ​ലീ​സി​നെ ഇ​ത്ത​ര​മൊ​രു നി​ഗ​മ​ന​ത്തി​ലെ​ത്തി​ക്കു​ന്ന​ത്. വ​യോ​ധി​ക​രാ​യ ജാ​ന​കി​യെ​യും കൃ​ഷ്ണ​നെ​യും കൊ​ല​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ച്ച ചെ​യ്യു​ക മാ​ത്ര​മാ​യി​രു​ന്നോ പ്ര​തി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന കാ​ര്യ​ത്തി​ൽ പോ​ലീ​സി​ന് ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.
ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ അ​ക്ര​മ​വും കൊ​ല​യും ക​വ​ർ​ച്ച​യും ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ൽ ഒ​രാ​ളെ​ങ്കി​ലും പ്ര​ഫ​ണ​ൽ കൊ​ല​യാ​ളി​യാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കു​ന്ന സൂ​ച​ന. ആ​ദ്യം ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ പോ​ലീ​സി​നു ന​ൽ​കി​യ സൂ​ച​ന​ക​ളും നി​ഗ​മ​നം ശ​രി​വ​യ്ക്കു​ന്ന​താ​ണ്. എ​ങ്കി​ലും പ്ര​ദേ​ശ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യി അ​റി​യു​ന്ന ഒ​രാ​ൾ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നി​രി​ക്കാ​മെ​ന്ന് പോ​ലീ​സ് ഉ​റ​പ്പി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ൽ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​തും സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രു​മാ​യി ഹി​ന്ദി​യി​ൽ സം​സാ​രി​ച്ച​തും ഈ ​വീ​ടി​നെ​യും വീ​ട്ടു​കാ​രെ​യും കു​റി​ച്ച് ന​ന്നാ​യി അ​റി​യു​ന്ന ഒ​രാ​ളാ​കാ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
അ​ന്യ​സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ കൊ​ല​യാ​ളി​ക​ളു​ടെ പ​ങ്കും പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ചെ​റു​വ​ത്തൂ​രി​ലെ ബാ​ങ്കി​ൽ കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ ന​ട​ത്തി​യ പ​ണ​മി​ട​പാ​ടി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും കൃ​ത്യം നി​ർ​വ​ഹി​ച്ച സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​രു​തു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി കെ. ​ദാ​മോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.