അ​ഞ്ഞൂ​റു രൂ​പ​യു​ടെ പേ​രി​ൽ സം​ഘ​ർ​ഷം; ഒ​രാ​ൾ മ​രി​ക്കാ​നി​ട​യാ​യ കേസിൽ പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, December 12, 2017 12:52 PM IST
കു​മ​ര​കം: അ​ഞ്ഞൂ​റു രൂ​പ​യു​ടെ പേ​രി​ൽ ത​മ്മി​ല​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി.
കു​മ​ര​കം കോ​യി​ക്ക​ൽ​ച്ചി​റ ച​ന്ദ്ര​ൻ (55) മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി നാ​ഷ്ണാ​ന്ത​റ ത​ങ്ക​പ്പ​ന്‍റെ മ​ക​ൻ രാ​ജു (പാ​ന്പ് രാ​ജു-49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ 26ന് ​രാ​വി​ലെ പ​ത്തി​ന് കു​മ​ര​കം അ​പ്സ​ര ജം​ഗ്ഷ​നി​ൽ ഇ​രു​വ​രും വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​ന്പ് രാ​ജു​വി​ന്‍റെ പോ​ക്ക​റ്റി​ൽ​നി​ന്നു ച​ന്ദ്ര​ൻ എ​ടു​ത്ത പ​ണം തി​രി​കെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ ച​ന്ദ്ര​ന്‍റെ വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞു. ന​ട​ക്കാ​ൻ വ​യ്യാ​തെ ച​ന്ദ്ര​ൻ റോ​ഡി​ൽ​ത​ന്നെ കി​ട​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മ​ഴ തു​ട​ങ്ങി ബോ​ധം വീ​ണ്ടെ​ടു​ത്ത ച​ന്ദ്ര​ൻ എ​ഴു​ന്നേ​ൽ​ക്കാ​ൻ പ​ല ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഒ​ടി​ഞ്ഞ വാ​രി​യെ​ല്ല് വൃ​ക്ക​യി​ൽ തു​ള​ച്ചു​ക​യ​റി​യതാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ബോ​ധം ന​ഷ്ട​പ്പെ​ട്ട ച​ന്ദ്ര​നെ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​മ​ര​കം പോ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ പൊ​ലി​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം നാ​ടു​വി​ട്ട പ്ര​തി​യെ ഞാ​യ​റാ​ഴ്ച വൈ​ക്ക​ത്തു​നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
വെ​സ്റ്റ് സി​ഐ നി​ർ​മ​ൽ ബോ​സ്, കു​മ​ര​കം എ​സ്ഐ ജി. ​ര​ജ​ൻ​കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ സു​രേ​ഷ്, ഉ​ല്ലാ​സ്, രാ​ജേ​ഷ്, ഗ്രേ​ഡ് എ​സ്ഐ അ​ബ്‌​ദു​ൾ ല​ത്തീ​ഫ്, സി​പി​ഒ​മാ​രാ​യ ശ​ശി, രാ​ജ​ഗോ​പാ​ല​ൻ എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.