ഈ​രാ​റ്റു​പേ​ട്ട ടൗ​ണി​ൽ വൈ​ദ്യു​തി​മു​ട​ക്ക​ത്തി​നു പ​രി​ഹാ​രം
Tuesday, December 12, 2017 11:40 AM IST
ഈ​രാ​റ്റു​പേ​ട്ട: ടൗ​ണി​ലെ വൈ​ദ്യു​തി​മു​ട​ക്ക​ത്തി​നു പ​രി​ഹാ​രം കാണാ​നാ​യി നി​ർ​മി​ച്ച ടൗ​ൺ ഫീ​ഡ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​സി. ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹിച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.എം. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹിച്ചു.
ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്ന് പൂഞ്ഞാ​ർ, തീ​ക്കോ​യി, ഭ​ര​ണ​ങ്ങാ​നം, പി​ണ്ണാ​ക്ക​നാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള 11 കെ​വി ലൈ​നു​ക​ൾ മു​ഴു​വ​ൻ ടൗ​ണി​ലൂ​ടെ​യാ​ണു ക​ട​ന്നു പോ​യി​രു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും വൈ​ദ്യു​തി​ത്ത​ക​രാ​റു​ണ്ടാ​യാ​ൽ ഈ​രാ​റ്റു​പേ​ട്ട ടൗ​ണി​ൽ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് അ​ണ്ട​ർ​ഗ്രൗ​ണ്ടു വ​ഴി കേ​ബി​ളു​ക​ളി​ലൂ​ടെ വൈ​ദ്യു​തി ലൈ​നു​ക​ൾ വ​ലി​ച്ച​ത്.
യോ​ഗ​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ കു​ഞ്ഞു​മോ​ൾ സി​യാ​ദ്, വി.​കെ. ക​ബീ​ർ, വി.​എം. സി​റാ​ജ്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എം. ബ​ഷീ​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എം. ഇ​ല്യാ​സ്, രാ​ജേ​ഷ് പാ​റ​യ്ക്ക​ൽ, വി.​എ​ച്ച്. നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എൻ​ജി​നി​യ​ർ ബാ​ബു​ജ​നെ സ​മ്മേ​ള​ന​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു.