കാ​ഞ്ഞി​രം​ക​വ​ല-​ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം
Tuesday, December 12, 2017 11:38 AM IST
മേ​ലു​കാ​വ്: ടൂ​റി​സ്റ്റു​കേ​ന്ദ്ര​മാ​യ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​നു​ള്ള കാ​ഞ്ഞി​രം​ക​വ​ല-​ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ-​കാ​ഞ്ഞാ​ർ റോ​ഡ് ത​ക​ർ​ന്നു. വാ​ഹ​ന​ഗ​താ​ഗ​ത​വും കാ​ൽ​ന​ട​യാ​ത്ര​യും ദു​ഷ്ക​ര​മാ​യി.
കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന 13 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​ന് 10.50 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 2010 ൽ ​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും നാ​ളി​തു വ​രെ റോ​ഡി​ന്‍റെ മ​ണ്ണു​പ​ണി പോ​ലും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. 2017 ൽ ​എ​സ്റ്റി​മേ​റ്റ് തു​ക റീ​വൈ​സ് ചെ​യ്ത് നാ​ലു കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു.​റോ​ഡി​ന്‍റെ പ​ണി എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്-​എം മേ​ലു​കാ​വ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് ചീ​രാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​മ​ല ജി​മ്മി, സ​ണ്ണി മാ​ത്യു വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ൽ, ബി​ജു ഇ​ളം​തു​രു​ത്തി, രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ൽ, മ​നേ​ഷ് ക​ല്ല​റ​യ്ക്ക​ൽ, കു​ഞ്ഞു​മോ​ൻ മാ​ട​പ്പാ​ട്ട്, ജോ​ൺ​സ​ൺ പാ​ന്പ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.