സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന് എ​സ്റ്റി​മേ​റ്റ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്
Tuesday, December 12, 2017 11:38 AM IST
പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം-​പാ​ലാ റോ​ഡി​ൽ സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന് എ​സ്റ്റി​മേ​റ്റ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി. ഇ​തി​നാ​യി ജി​ല്ലാ അ​ധി​കൃ​ത​ര്‍​ക്കു ക​ത്ത​യ​ച്ചി​രു​ന്നെ​ന്നും മ​റു​പ​ടി ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ വീ​ണ്ടും ക​ത്ത​യ​ച്ചി​രു​ന്ന​താ​യും ആ​ര്‍​എ​സ്എ ഹെ​ഡ്ഓ​ഫീ​സി​ല്‍ നി​ന്നും അ​റി​യി​ച്ചു. എ​സ്റ്റി​മേ​റ്റ് സ​ര്‍​ക്കാ​രി​ലേ​ക്ക് സ​മ​ര്‍​പ്പി​ച്ചു ഫ​ണ്ട് ല​ഭ്യ​മാ​ക്കി​യി​ട്ടു വേ​ണം പ​ദ്ധ​തി ആ​രം​ഭി​ക്കാ​നെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത​താ​യും അ​ടു​ത്ത യോ​ഗ​ത്തി​ന് ശേ​ഷം എ​സ്റ്റി​മേ​റ്റ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​യ​ക്കു​മെ​ന്നും ജി​ല്ലാ റോ​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി റോ​ഡി​ല്‍ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​നാ​യി നി​ർ​ദേ​ശം റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​ക്കു അ​യ​ച്ച​ത്. പു​ന​ലൂ​ര്‍–​മൂ​വാ​റ്റു​പു​ഴ ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി പി​പി റോ​ഡ് കെ​എ​സ്ടി​പി ന​വീ​ക​രി​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ റോ​ഡി​ൽ പൊ​ലി​ഞ്ഞ​ത് 18 ജീ​വ​നു​ക​ൾ. ര​ണ്ടു​വ​ർ​ഷ​വും ഒ​ന്പ​തു മാ​സ​വു​മെ​ടു​ത്താ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ബി​എം​ബി​സി സാ​ങ്കേ​തി​ക​ത​യി​ൽ ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ റോ​ഡ് ന​വീ​ക​രി​ച്ച​തോ​ടെ റോ​ഡി​ല്‍ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി.