റ​ബ​ർ വി​ല​സ്ഥി​ര​താ​ഫ​ണ്ട് അ​ട്ടി​മ​റി​ക്ക​രു​ത്
Tuesday, December 12, 2017 11:38 AM IST
കൂ​ട്ടി​ക്ക​ൽ: രൂ​ക്ഷ​മാ​യ വി​ല​യി​ടി​വു​മൂ​ലം ന​ട്ടം​തി​രി​യു​ന്ന റ​ബ​ർ​ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്ന റ​ബ​ർ​വി​ല സ്ഥി​ര​താ പ​ദ്ധ​തി അ​ട്ടി​മ​റി​ക്ക​രു​തെ​ന്ന് കേ​ര​ള​കോ​ൺ​ഗ്ര​സ്-​എം കൂ​ട്ടി​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ക​ർ​ഷ​ക​നു കി​ട്ടു​ന്നി​ല്ല. ബ​ജ​റ്റി​ൽ തു​ക അ​നു​വ​ദി​ച്ചു എ​ന്നു പ​റ​യു​ന്പോ​ഴും അ​ത് വി​ത​ര​ണം ചെ​യ്യാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി കൊ​ടി​യ ക​ർ​ഷ​ക വ​ഞ്ച​ന​യാ​ണെ​ന്നും ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കൂ​ട്ടി​ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് മു​ണ്ടു​പാ​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ.​എ​സ്. മോ​ഹ​ന​ൻ, ജോ​ർ​ജു​കു​ട്ടി മ​ടി​ക്കാ​ങ്ക​ൽ, ജോ​സ് ക​യ്യൂ​ന്നു​പാ​റ, ജോ​യി ക​ള​രി​ക്ക​ൽ, ജോ​പ്പ​ൻ കാ​ക്ക​ല്ലി​ൽ, അ​ഷ​റ​ഫ് കൊ​ല്ലം​പ​റ​ന്പി​ൽ, ടോ​മി വെ​ള്ളാ​ത്തോ​ട്ടം, ജോ​സ് അ​രി​മ​റ്റം, കു​ര്യ​ൻ മ​ണ്ണ​ഞ്ചേ​രി​ൽ, സാ​ജു കാ​ര​യ്ക്കാ​ട്ട്, ബാ​ബു പ​ന്ത​ലാ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കോ​ട്ട​യ​ത്തു ന​ട​ക്കു​ന്ന പാ​ർ​ട്ടി മ​ഹാ സം​ഗ​മ​ത്തി​ൽ കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു 300 പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.