എ​രു​മേ​ലി​യി​ൽ വ​ള​യി​ട്ട കൈ​ക​ൾ ഓ​ട്ടോ ഓ​ടി​ക്കും
എ​രു​മേ​ലി: കു​ടും​ബം പോ​റ്റാ​ൻ വ​ള​യി​ട്ട കൈ​ക​ൾ ഓ​ട്ടോ ഓ​ടി​ക്കു​ന്ന​ത് ഇ​നി എ​രു​മേ​ലി​യി​ൽ കാ​ണാം. അ​തി​ന് ന​ന്ദി പ​റ​യേ​ണ്ട​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നോ​ടാ​ണ്. വി​ക​സ​ന കാ​ര്യ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. അ​ജേ​ഷ് ന​ട​ത്തി​യ ശ്ര​മ​ഫ​ല​മാ​യാ​ണ് വ​നി​താ ഓ​ട്ടോ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ​ത്. ആ​ദ്യ ഓ​ട്ടോ​റി​ക്ഷ​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ഒ​ന്പ​ത് വ​നി​ത​ക​ൾ​ക്കാ​ണ് ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം ഓ​ട്ടോ​റി​ക്ഷ​ക​ൾ ന​ൽ​കു​ക. പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട വ​നി​ത​ക​ൾ​ക്ക് മൂ​ന്ന് വീ​ത​വും ജ​ന​റ​ൽ വി​ഭാ​ഗം വ​നി​ത​ക​ൾ​ക്ക് മൂ​ന്നും ഓ​ട്ടോ​ക​ളു​മാ​ണ് ന​ൽ​കു​ക.

പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വ​നി​ത​ക​ൾ​ക്ക് അ​ര ല​ക്ഷ​വും ജ​ന​റ​ൽ വ​നി​ത​ക​ൾ​ക്ക് മു​പ്പ​തി​നാ​യി​ര​വു​മാ​ണ് പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ക. ബാ​ക്കി തു​ക കൈ​വ​ശ​മി​ല്ലാ​ത്ത​വ​ർ​ക്ക് ബാ​ങ്ക് വാ​യ്പ ല​ഭി​ക്കും. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ഹി​തം നേ​രി​ട്ട് ബാ​ങ്കി​ലേ​ക്ക് ന​ൽ​കും. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും ബാ​ഡ്ജും ഉ​ള​ള വ​നി​ത​ക​ളെ​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.