മാ​ഞ്ഞാ​ലി​ത്തോ​ട്: മാ​നേ​ജ്മെ​ന്‍റ് ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കും
അ​ങ്ക​മാ​ലി: മാ​ഞ്ഞാ​ലി​ത്തോ​ടി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ പ​ഠ​നം ന​ട​ത്തു​ന്ന​തി​നും മാ​നേ​ജ്മെ​ന്‍റ് ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കാ​നും 8 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​റി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​വ​യോ​ൺ​മെ​ന്‍റ് ആ​ൻ​ഡ് ക്ലൈ​മ​റ്റ് ചേ​ഞ്ച് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ​ർ വാ​ട്ട​ർ റി​സോ​ഴ്സ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് ആ​യി​രി​ക്കും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യി സ​മ​ർ​പ്പി​ക്കാ​വു​ന്ന വി​ശ​ദ​മാ​യ പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക. മാ​ഞ്ഞാ​ലി​ത്തോ​ട്ടി​ലെ ജ​ല മ​ലി​നീ​ക​ര​ണം, പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ, തോ​ടി​ന്‍റെ സം​ര​ക്ഷ​ണം, മ​ലി​നീ​ക​ര​ണം ത​ട​യാ​നു​ള്ള നി​ർ​ദേ​ങ്ങ​ൾ എ​ന്നി​വ​യും പ​ഠ​ന​ത്തി​ന്‍ ഭാ​ഗ​മാ​യി വ​രും.