പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കെ​തി​രേ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​നി​ൽ ഹ​ർ​ജി
Sunday, December 10, 2017 3:17 PM IST
പെ​രു​ന്പാ​വൂ​ർ: പ​ഠ​ന​മു​റി നി​ർ​മാ​ണ പ​ദ്ധ​തി ര​ണ്ടു അ​ധ്യാ​യ​ന വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​റാ​യി​ട്ടും ന​ട​പ്പി​ലാ​ക്കി​യി​ല്ല. വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​നി​ൽ ഹ​ർ​ജി. പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​വി​ഷ്ക​രി​ച്ച പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന​മു​റി നി​ർ​മാ​ണ പ​ദ്ധ​തി​യാ​ണ് വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം ര​ണ്ട് അ​ദ്ധ്യാ​യ​ന വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​റാ​യി​ട്ടും ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത്.
2016-17 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി നാ​ലു ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി താ​ല്പ​ര്യ​മെ​ടു​ക്കാ​തി​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. 2017-18 വ​ർ​ഷം സ്പി​ൽ ഓ​വ​ർ പ​ദ്ധ​തി​യാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷം ആ​രം​ഭി​ച്ച് എ​ട്ട് മാ​സം ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണം ആ​രം​ഭി​ക്കു​വാ​ൻ ത​യാ​റാ​കാ​തെ പ​ഞ്ചാ​യ​ത്ത് അ​നാ​സ്ഥ തു​ട​രു​ക​യാ​ണ്. ഇ​തു​മൂ​ലം ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​വും പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
ഒ​രു പ​ഠ​ന​മു​റി നി​ർ​മി​ക്കു​ന്ന​തി​ന് ഒ​രു ല​ക്ഷം വീ​തം നാ​ലു പേ​ർ​ക്കാ​ണ് വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ൽ അ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ഫ​ണ്ട് ന​ൽ​കു​ക​യു​ള്ളു​വെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധം പി​ടി​ച്ച​തി​നാ​ൽ സ്വ​ന്ത​മാ​യി ഒ​രു ല​ക്ഷം ചെ​ല​വ​ഴി​ച്ച് മു​റി നി​ർ​മി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ പാ​വ​പ്പെ​ട്ട പ​ട്ടി​ക​ജാ​തി​ക്കാ​ർ ബു​ദ്ധ​മു​ട്ടു​ക​യാ​ണ്.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് വാ​ർ​ഷി​ക പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള സ​ബ്സി​ഡി മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ക​ഴി​ഞ്ഞ മെ​യ് 23നു ​പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​മു​റി നി​ർ​മി​ക്കു​ന്ന​തി​ന് ഒ​രു ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്നും ഇ​തി​ൽ 50000 രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​കാ​മെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടും അ​ഡ്വാ​ൻ​സ് തു​ക ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യ്യാ​റാ​കാ​ത്ത​തു​കൊ​ണ്ടാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.
സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പാ​ലി​ക്കാ​തെ പ​ട്ടി​ക​ജാ​തി ക്ഷേ​മ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡോ. ​അം​ബേ​ദ്ക​ർ സാം​സ്കാ​രി​ക​വേ​ദി പ്ര​സി​ഡ​ന്‍റ് ശി​വ​ൻ ക​ദ​ളി​യാ​ണ് പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​നി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.