സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ സി​ഐ​എ​സ്എ​ഫ് ജവാന്മാർ ശു​ചീ​കര​ണം തു​ട​ങ്ങി
നെ​ടു​മ്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി സി​ഐ​എ​സ്എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല വ​ഹി​ക്കു​ന്ന ജ​വാ​ന്മാ​രാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
ആ​ശു​പ​ത്രി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും, കി​ട​ത്തി ചി​കി​ൽ​സ വാ​ർ​ഡു​ക​ളു​ടെ പി​റ​കു​വ​ശ​ത്തു​മാ​യു​ള്ള കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ചു. പു​ഴു​ക​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. നേ​ര​ത്തെ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലും സ​ന്ന​ദ്ധ സേ​വ​ക​രു​ടെ ശ്ര​മ​ദാ​ന​ങ്ങ​ളി​ലു​മാ​ണ് ആ​ശു​പ​ത്രി വ​ള​പ്പ് ശു​ചീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കാ​ടു​വെ​ട്ടി ത്തെ​ളി​ക്ക​ൽ, പ​റ​മ്പു ശു​ചീ​ക​ര​ണം തു​ട​ങ്ങി​യ​വ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ നി​ന്ന് മാ​റ്റി​യ​തോ​ടെ​യാ​ണ് പ​റ​മ്പു കാ​ടു​മൂ​ടു​ന്ന സ്ഥി​തി​യി​ലാ​യ​ത്.
ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മ്പാ​ശേ​രി സി​യാ​ൽ ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ച് സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​മ്പാ​കെ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 100 ഓ​ളം ജ​വാ​ൻ​മാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സീ​നി​യ​ർ ക​മാ​ൻ​ഡ​ന്‍റ് എം. ​ശ​ശി​കാ​ന്ത്, ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് അ​ഭി​ഷേ​ക് യാ​ദ​വ്, അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് ഇ.​ജെ. ബോ​ണി, ഇ​ൻ​സ്പെ​ക്‌​ട​ർ എ​സ്. മു​ത്തു​സാ​മി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ആ​ശു​പ​ത്രി​യും പ​രി​സ​ര​വും പൂ​ർ​ണ​മാ​യി ശു​ചി​യാ​കു​ന്ന​തു​വ​രെ തു​ട​ർ​ന്നു​ള്ള ആ​ഴ്ച​ക​ളി​ൽ സി​ഐ​എ​സ്എ​ഫ് സേ​വ​നം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ജ​വാ​ൻ​മാ​രെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​ടി. എ​ലി​സ​ബ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​എ. ഇ​ബ്രാ​ഹിം​കു​ട്ടി, വി.​കെ. മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.