തൊ​ണ്ടി​ല​ങ്ങാ​ടി-​കാ​ഞ്ഞി​ര​മ​റ്റം റോ​ഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം
ആ​മ്പ​ല്ലൂ​ർ: തൊ​ണ്ടി​ല​ങ്ങാ​ടി-​കാ​ഞ്ഞി​ര​മ​റ്റം പു​തി​യ റോ​ഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യെ​ന്ന് പ​രാ​തി. വി​ശാ​ല​മാ​യ പാ​ട​ശേ​ഖ​ര​ത്തി​നു ന​ടു​വി​ലൂ​ടെ​യു​ള്ള ഈ ​റോ​ഡ് വൈ​കു​ന്നേ​ര​മാ​യാ​ൽ മ​ദ്യ​പ​സം​ഘ​ങ്ങ​ളും മ​റ്റു സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. മ​ദ്യ​പി​ച്ച ശേ​ഷം കു​പ്പി​ക​ൾ സ​മീ​പ​ത്തെ അ​യ്യം​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കാ​ണ് വ​ലി​ച്ചെ​റി​യു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സ്ഥാ​പി​ച്ച ര​ണ്ടു ശി​ലാ​ഫ​ല​ക​ങ്ങ​ളി​ൽ ഒ​ന്ന് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്തു.
കീ​ച്ചേ​രി, തൊ​ണ്ടി​ല​ങ്ങാ​ടി ഭാ​ഗ​ങ്ങ​ളി​ൽ ല​ഹ​രി​മ​രു​ന്ന് സം​ഘ​ങ്ങ​ളു​ടെ ശ​ല്യ​വും കൂ​ടി​വ​രു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു. രാ​ത്രി​കാ​ല​ങ്ങ​ളി​ലെ ഈ ​പ്ര​ദേ​ശ​ത്തെ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന പ്രദേശവാ​സി​ക​ളു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.