ഓ​ണ​ക്കൂ​ർ-​മ​ണീ​ട് റോ​ഡ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു
Sunday, December 10, 2017 3:14 PM IST
പി​റ​വം: ഓ​ണ​ക്കൂ​ർ-​പാ​ണ്ടി​യാ​ൻ​പാ​റ-​മ​ണീ​ട് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ പ​റ​ഞ്ഞു. റോ​ഡ് എ​ട്ട് മീ​റ്റ​ർ വീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
റോ​ഡി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ഇ​തു മൂ​ലം നി​ർ​മാ​ണ പ​ല​പ്പോ​ഴും ത​ട​സ​പ്പെ​ട്ടി​രു​ന്നു. റോ​ഡി​ന് വീ​തി​കൂ​ട്ടാ​നാ​യി ഇ​രു​വ​ശ​ത്തു​മു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ പൊ​ളി​ക്കു​ന്ന​ത് പു​ന​ർ​നി​ർ​മി​ച്ച് ന​ൽ​കാ​നും ധാ​ര​ണ​യാ​യ​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.
ഓ​ണ​ക്കൂ​ർ പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പം റോ​ഡ് സൈ​ഡി​ൽ കു​ഴ​ൽ കി​ണ​ർ സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്ന​മു​ണ്ട്. ഇ​വി​ടെ ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നും പി​റ​വ​ത്ത് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. റോ​ഡി​ലെ കു​ടി​വെ​ള്ള പൈ​പ്പു​ക​ളി​ലെ ചോ​ർ​ച്ച​ക​ൾ ഉ​ട​നെ പ​രി​ഹ​രി​ക്കും.
കൂ​ടാ​തെ ഈ ​റോ​ഡി​ലൂ​ടെ ടോ​റ​സ് ലോ​റി​ക​ളു​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​യാ​നും നി​ർ​ദേ​ശം ന​ൽ​കും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.