കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ലി​നു തു​ട​ക്ക​ം
ഫോ​ർ​ട്ടു​കൊ​ച്ചി: രാ​ജ്യ​ത്തി​നാ​യി ജീ​വ​ത്യാ​ഗം ചെ​യ്ത​വ​രെ സ്മ​രി​ച്ച് യു​ദ്ധ സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പ​ച​ക്രം സ​മ​ര്‍​പ്പി​ച്ച് 34-ാമ​ത് കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ല്‍ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഐ​എ​ന്‍​എ​സ് ദ്രോ​ണാ​ചാ​ര്യ ക​മാ​ന്‍​ഡിം​ഗ് ഓ​ഫീ​സ​ര്‍ സൈ​മ​ൺ മ​ത്താ​യി, മേ​യ​ര്‍ സൗ​മി​നി ജെ​യ്ന്‍, ഫോ​ർ​ട്ട്കൊ​ച്ചി സ​ബ് ക​ള​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ, കാ​ർ​ണി​വ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ഡി. മ​ജീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പു​ഷ്പ​ച​ക്രം സ​മ​ര്‍​പ്പി​ച്ചു.

സെ​ന്‍റ് ഫ്രാ​ന്‍​സി​സ് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​മു​ക്ത​ഭ​ട​ന്‍​മാ​രു​ടെ ഐ​ക്യ​ദാ​ര്‍​ഢ്യ പ്ര​തി​ജ്ഞ ന​ട​ന്നു. പ​ള്ളി​യി​ലെ ഗാ​യ​ക​സം​ഘം സ​മാ​ധാ​ന സ​ന്ദേ​ശ​ഗാ​നം ആ​ല​പി​ച്ചു. എ​ക്സ് സ​ർ​വീ​സ്മെ​ൻ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​എം. പ്ര​താ​പ​ൻ, ഷൈ​നി മാ​ത്യു, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​ജെ. ആ​ന്‍റ​ണി, മു​ൻ മേ​യ​ർ കെ.​ജെ. സോ​ഹ​ൻ, സോ​മ​ൻ എം. ​മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ, സൈ​നി​ക​ർ, വി​മു​ക്ത​ഭ​ട​ന്മാ​ർ, വീ​ര​മൃ​ത്യു വ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, എ​ന്‍​സി​സി കേ​ഡ​റ്റു​ക​ൾ നാ​ട്ടു​കാ​ർ കാ​ര്‍​ണി​വ​ല്‍ ക്ല​ബ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 16ന് ​കാ​ര്‍​ണി​വ​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫോ​ര്‍​ട്ട്കൊ​ച്ചി വെ​ളി​യി​ല്‍​നി​ന്ന് കൊ​ടി​മ​ര ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. 18ന് ​രാ​വി​ലെ ഒ​മ്പ​തി​ന് കെ.​ജെ. മാ​ക്സി എം​എ​ല്‍​എ കാ​ര്‍​ണി​വ​ല്‍ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ കൊ​ച്ചി പു​തു​വ​ത്സ​രാ​ഘോ​ഷ ല​ഹ​രി​യി​ലാ​കും.