ഓ​ട ശു​ചീ​ക​രി​ക്കാ​തെ സ്ലാ​ബി​ട്ട് മൂ​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
Wednesday, November 22, 2017 3:02 PM IST
മൂ​വാ​റ്റു​പു​ഴ: ഓ​ട ശു​ചീ​ക​രി​ക്കാ​തെ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബി​ട്ട് മൂ​ടു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. കെ​എ​സ്ടി​പി റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ റോ​ഡ​രി​കി​ലെ ഓ​ട​യാ​ണ് മൂ​ടു​ന്ന​ത്.
ഇ​രു​വ​ശ​ത്തു​മാ​യി 200 മീ​റ്റ​റോ​ളം മൂ​ടി ക​ഴി​ഞ്ഞു. ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്യാ​തെ മൂ​ടു​ന്ന​തി​നാ​ൽ കാ​ന​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​ക്ക് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ പെ​യ്താ​ൽ ഓ​ട നി​റ​ഞ്ഞ് ഇ​വി​ടെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടും. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ഈ ​വെ​ള്ളം ക​യ​റു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.​ ഈ ​ഭാ​ഗ​ത്തെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തും വ്യാ​പാ​രി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ദു​രി​ത​മാ​കു​ന്നു​ണ്ട്. വേ​ണ്ട​ത്ര ജോ​ലി​ക്കാ​ർ ഇ​ല്ലാ​ത്ത​താ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.