ആ​സ്വാ​ദ​ക മ​നം നി​റ​ച്ച് രൂ​പ​യും സം​ഘ​വും
Wednesday, November 22, 2017 3:02 PM IST
മൂ​വാ​റ്റു​പു​ഴ: പി​ന്ന​ണി ഗാ​യി​ക​യും വ​യ​ലി​നി​സ്റ്റു​മാ​യ രൂ​പാ രേ​വ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ മേ​ള ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന ഫ്യൂ​ഷ​ൻ മ്യൂ​സി​ക് ശ്ര​ദ്ധേ​യ​മാ​യി. അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഐ.​വി.​ ശ​ശി​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി മ്യൂ​സി​ക് മെ​ഡ്‌​ലേ​യും അ​വ​ത​രി​പ്പി​ച്ചു.
സം​ഗീ​ത സം​വി​ധാ​യ​ക​ൻ ബേ​ണി ഇ​ഗ്നേ​ഷ്യ​സ് പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. 77 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ഡ്രം​സ് വാ​യി​ച്ച് ഗി​ന്ന​സ് ബു​ക്കി​ൽ സ്ഥാ​നം പി​ടി​ച്ച ഡ്ര​മ്മ​ർ ജാ​ഫ​ർ ഹ​നീ​ഫ​യെ മേ​ള പ്ര​സി​ഡ​ന്‍റ് സു​ർ​ജി​ത് എ​സ്തോ​സും രൂ​പാ രേ​വ​തി​യെ സെ​ക്ര​ട്ട​റി പി.​എം. ഏ​ലി​യാ​സും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഇ​ഗ്നേ​ഷ്യ​സി​ന്‍റെ സ്നേ​ഹോ​പ​ഹാ​ര​വും ജാ​ഫ​റി​ന് സ​മ്മാ​നി​ച്ചു.
മേ​ള വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​മോ​ഹ​ൻ​ദാ​സ് ക​ലാ​കാ​ര​ന്മാ​രെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. ഡോ. ​എ.​പി.​ജെ.​അ​ബ്ദു​ൾ ക​ലാം രാ​ഷ്ട്ര​പ​തി​യാ​യി​രി​ക്കെ പ്ര​സി​ഡ​ന്‍റ്സ് ഹൗ​സി​ലെ മ്യൂ​സി​ക് ബാ​ന്‍റി​ൽ അം​ഗ​മാ​യി​രു​ന്ന സു​മേ​ഷ് ആ​ന​ന്ദ് കീ​ബോ​ർ​ഡി​ലും പ്ര​ശ​സ്ത ഗി​റ്റാ​റി​സ്റ്റ് ജ​സ്റ്റി​ൻ ഗി​ത്താ​റി​ലും രൂ​പാ രേ​വ​തി​യ്ക്കൊ​പ്പം ചേ​ർ​ന്നു. വി​വി​ധ ഭാ​ഷാ ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളെ വ്യ​ത്യ​സ്ത​മാ​യി കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ഗ്നേ​ഷ്യ​സി​ന്‍റെ മ​ക​നും പി​ന്ന​ണി ഗാ​ന​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച സു​ബി​നും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.