മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നു 65 ല​ക്ഷം അ​നു​വ​ദി​ച്ചു
Wednesday, November 22, 2017 3:02 PM IST
കോ​ത​മം​ഗ​ലം: മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​കി​ത്സാ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് ഏ​ഴാം ഘ​ട്ട​മാ​യി 368 പേ​ർ​ക്കാ​യി 65 ല​ക്ഷം ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. ധ​ന​സ​ഹാ​യ വി​ത​ര​ണം 29നു ​രാ​വി​ലെ 10ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ മ​ണ്ഡ​ല​ത്തി​ലെ 2,295 പേ​ർ​ക്കാ​യി 3.52 കോ​ടി ചി​കി​ത്സാ ധ​ന​സ​ഹാ​യ​മാ​യി വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.
പു​തു​താ​യി ചി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​രാ​യി​ട്ടു​ള്ള 368 പേ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​താ​തു വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ​നി​ന്ന് അ​റി​യി​ക്കും.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നു ചി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ എം​എ​ൽ​എ ഓ​ഫീ​സി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.