ചേ​രാ​ന​ല്ലൂ​ർ പ​ള്ളി​യി​ൽ ന​വ​നാ​ളും വ​ച​ന​പ്ര​ഘോ​ണ​വും ആ​രം​ഭി​ച്ചു
Wednesday, November 22, 2017 2:58 PM IST
ചേ​രാ​ന​ല്ലൂ​ർ: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള നൊ​വേ​ന​യും വ​ച​ന പ്ര​ഘോ​ഷ​ണ​വും ആ​രം​ഭി​ച്ചു. വൈ​കി​ട്ട് 5.30ന് ​ആ​രാ​ധ​ന, ജ​പ​മാ​ല, വി​ശു​ദ്ധ​കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കും.
തി​രു​നാ​ൾ ന​ട​ത്തി​പ്പി​ന് വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് തേ​ങ്ങാ​ത്ത​റ, ഫാ.​സു​ബി​ൻ പാ​റ​യ്ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ജി​പോ​ൾ പെ​രി​യ​പ്പാ​ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഡി​സം​ബ​ർ 1,2,3 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്.

എ​കെ​സി​സി കൈ​പ്പ​ട്ടൂ​ർ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​ം ചെയ്തു

കാ​ല​ടി: എ​കെ​സി​സി കൈ​പ്പ​ട്ടൂ​ർ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കാ​ൻ​സ​ർ അ​വ​ബോ​ധ സെ​മി​നാ​റും കൈ​പ്പ​ട്ടൂ​ർ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ പ​ള്ളി മ​ത​ബോ​ധ​ന ഹാ​ളി​ൽ ന​ട​ന്നു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് മൂ​ല​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജോ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ഡോ. തോ​മ​സ് ക​ല്ലൂ​ക്കാ​ര​ൻ ക്ലാ​സ് ന​യി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ.​കു​ര്യ​ൻ ഭ​ര​ണി​ക്കു​ള​ങ്ങ​ര, അ​ഡ്വ. വ​ർ​ഗീ​സ് കോ​യി​ക്ക​ര, എം.​വി.​ജോ​യി, ഷാ​ജി ദേ​വ​സി​ക്കു​ട്ടി, ര​ജി​ത ജ​സ്റ്റി​ൻ, മേ​രി ജോ​യി, നൈ​ജോ വ​ല്ലൂ​രാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.