അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അ​ധി​കൃ​ത​ർ
പാ​ലോ​ട് : പാ​ലോ​ട് മു​ത​ല്‍ ആ​നാ​ട് വ​രെ ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. പ്ര​ദേ​ശ​ത്ത് നി​ത്യ​വും പ​ത്തി​ല​ധി​കം അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കാ​റു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് കാ​ട്ടു​ന്ന അ​ലം​ഭാ​വ​മാ​ണ് നി​ത്യ​വും അ​പ​ക​ട​ങ്ങ​ള്‍ വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

ഇ​ള​വ​ട്ടം പോ​സ്റ്റ് ഓഫീ​സ് ജം​ഗ്ഷ​ന്‍ ക​ഴി​ഞ്ഞു​ള്ള ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ടി​ല്‍ പെ​ടാ​തെ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നി​ട​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ അ​പ​ക​ട​വും ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു. റോ​ഡി​നു സ​മീ​പ​ത്തെ കാ​ത്തി​രി​പ്പു കേ​ന്ദ്ര​വും ത​ക​ര്‍​ത്തു കൊ​ണ്ടാ​ണ് കാ​ർ​തോ​ട്ടി​ലേ​ക്കു പ​തി​ച്ച​ത്. ആ​ള​പാ​യ​മി​ല്ലെ്ല​ങ്കി​ലും കാ​ർ​യാ​ത്രി​ക​രാ​യ ആ​റു​പേ​ര്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.​റോ​ഡി​ല്‍ ആ​വ​ശ്യ​ത്തി​ന് സൈ​ന്‍ ബോ​ഡു​ക​ളി​ല്ല. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ മ​ണ്ണൊ​ലി​ച്ചു​പോ​യി വ​ലി​യ​കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. മ​ഞ​ക്കോ​ട്ടു മ​ല, കു​റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ള​വു​ക​ൾ ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ട​ക്കെ​ണി​ക​ളാ​യി മാ​റി. ആ​നാ​ട്, നാ​ഗ​ച്ചേ​രി, പു​ത്ത​ന്‍​പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ഴി​ക​ള്‍ താ​ണ്ടി​പോ​ക​ണ​മെ​ങ്കി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ വേ​ണം. പു​ത്ത​ന്‍ പാ​ല​ത്തി​ല്‍ നി​ര​ന്ത​ര അ​പ​ക​ട​ങ്ങ​ൾ വ​ര്‍​ധി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ടാ​റിം​ഗ് ഇ​ള​കി​പ്പോ​യി. തെ​ങ്കാ​ശി​പാ​ത​യി​ല്‍ പാ​ലോ​ട്ട് സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണ​വും റോ​ഡ് ന​വീ​ക​ര​ണ​വും മൂലം റോഡ് തകർന്നതിനാൽ യാത്രക്കാർ ദുരിതത്തിലാണ്.

ആ​റ് വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന ദു​ർ​ഘ​ടാ​വ​സ്ഥ​യ്ക്ക് ഇ​നി​യും അ​റു​തി​യി​ല്ല. പാ​ർ​ശ്വ​ഭി​ത്തി നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ഴും റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ർ​ക്ക് ഒ​രു​മ​റു​പ​ടി​യു​മി​ല്ല.
ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ ഗ​ട്ട​റി​ല്‍ പ​തി​ച്ച് ചെ​ളി​യി​ല്‍ മു​ങ്ങി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ണ്ണ​മ​റ്റ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​വു​ന്ന ച​രി​ത്ര പ്രാ​ധാ​ന്യ​മേ​റി​യ പാ​ത​യാ​ണി​ത്. 4.80 കോ​ടി രൂ​പ ഇ​തി​ന​കം ചെ​ല​വി​ട്ടു. ഡ്രൈ​യി​നേ​ജ്,റ​ബ​റൈ​സ്ഡ് ടാ​റിം​ഗ് ജോ​ലി​ക​ൾ തു​ട​ങ്ങി​യി​ട്ടി​ല്ല. ബ്രെ​മൂ​ർ​പാ​ലോ​ട് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നൊ​പ്പം ചെ​ങ്കോ​ട്ട ഹൈ​വേ​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​യും പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.