തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി: 11.32 കോ​ടി കു​ടി​ശി​ക ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
ക​ണ്ണൂ​ർ: മ​ഹാ​ത്മാഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് ജി​ല്ല​യ്ക്ക് ല​ഭി​ക്കാ​നു​ള്ള 11.32 കോ​ടി രൂ​പ എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പി.​കെ. ശ്രീ​മ​തി എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​ള്ള ഡി​സ്ട്രി​ക്ട് ഡെ​വ​ല​പ്മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (ദി​ശ) യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യി​ന​ത്തി​ൽ 9.8 കോ​ടി​യും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ഇ​ന​ത്തി​ൽ 51 ല​ക്ഷ​വും വി​ദ​ഗ്ധ/​അ​ർ​ധ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യി​ന​ത്തി​ൽ ഒ​രു കോ​ടി രൂ​പ​യു​മാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ചെ​യ്ത ജോ​ലി​ക്ക് കൂ​ലി ന​ൽ​കാ​നാ​കാ​ത്ത​ത് വ​ലി​യ പ്ര​ശ്ന​ങ്ങ​ൽ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും പ​ദ്ധ​തി​യു​ടെ ന​ല്ല​രീ​തി​യി​ലു​ള്ള ന​ട​ത്തി​പ്പി​നെ ത​ന്നെ ഇ​ത് ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു.

ഇ​ക്കാ​ര്യം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​ക്കൊ​ണ്ടു​വ​രു​മെ​ന്ന് എം​പി​മാ​രാ​യ പി.​കെ. ശ്രീ​മ​തി, പി. ​ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ്‍ ആ​വാ​സ് യോ​ജ​ന (പി​എം​എ​വൈ-​ഗ്രാ​മീ​ണ്‍) യി​ൽ 3.92 കോ​ടി​യും പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യി യോ​ജ​ന​യി​ൽ 80.3 ല​ക്ഷ​വും ജി​ല്ല​യ്ക്ക് ല​ഭി​ക്കാ​നു​ണ്ടെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ഈ ​വ​ർ​ഷം 35.5 കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഗ്യാ​സ് ക​ണ​ക്‌​ഷ​ൻ ല​ഭി​ക്കു​ന്ന പ്ര​ധാ​ന മ​ന്ത്രി ഉ​ജ്വ​ൽ യോ​ജ​ന പ്ര​കാ​രം ഇ​തി​ന​കം 1793 അ​പേ​ക്ഷ​ക​ളി​ൽ 1118 പേ​ർ​ക്ക് ക​ണ​ക്‌​ഷ​ൻ ല​ഭ്യ​മാ​ക്കി. പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ താ​ഴേ​ക്കി​ട​യി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് എം​പി​മാ​ർ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യ​പ​ദ്ധ​തി​യാ​യ പി​എം​എ​വൈ​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ നി​ശ്ച​യി​ക്കു​ന്ന​തി​ന് നി​ല​വി​ലെ സാ​മൂ​ഹ്യ-​സാ​ന്പ​ത്തി​ക-​ജാ​തി സെ​ൻ​സ​സ് പ​ട്ടി​ക മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന​തി​നാ​ൽ അ​ർ​ഹ​ത​പ്പെ​ട്ട പ​ല​ർ​ക്കും ഇ​തി​ന്‍റെ ഗു​ണ​ഫ​ലം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഗ്രാ​മ​സ​ഭ​ക​ൾ അം​ഗീ​ക​രി​ച്ച ഭ​വ​ന​ര​ഹി​ത​രു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പ​ട്ടി​ക ജാ​തി കോ​ള​നി​ക​ളി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​യു​ള്ള രാ​ജീ​വ് ഗാ​ന്ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഏ​കോ​പി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര​ണം ന​ല്ല പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ മി​ർ മു​ഹ​മ്മ​ദ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പു​മേ​ധാ​വി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.