സ്നേഹവീടിന്‍റെ താക്കോൽ കൈമാറി
ക​ള​മ​ശേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മാ​ത്രം ഉൗ​ർ​ജ​സ്വ​ല​മാ​ക്കേ​ണ്ട​ത​ല്ല രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. എ​ച്ച്എം​ടി കോ​ള​നി​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ച് ന​ൽ​കി​യ സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ന​ന്മ മു​ൻ​നി​ർ​ത്തി നി​ർ​ധ​ന​രെ സ​ഹാ​യി​ക്കു​ക​യെ​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സേ​വ​ന​ങ്ങ​ളെ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും മാ​തൃ​ക​യാ​ക്കേ​ണ്ട​താ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
കെ.​വി. തോ​മ​സ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​എ. അ​ബ്ദു​ൾ മു​ത്ത​ലി​ബ്, ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി പീ​റ്റ​ർ, അ​ഷ്ക​ർ പ​ന​യ​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.ച​ട​ങ്ങി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക പ്ര​സി​ഡ​ന്‍റ് ടി.​എ. അ​ബ്ദു​ൾ സ​ലാം അ​ധ്യ​ക്ഷ​നാ​യി. ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ പ​ഴ​യ വീ​ടി​ന് പ​ക​ര​മാ​ണ് നി​ർ​ധ​ന​നാ​യ സ​ലീ​മി​നും കു​ടും​ബ​ത്തി​നും സ്നേ​ഹ​വീ​ട് എ​ന്ന പേ​രി​ൽ ക​ള​മ​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി വീ​ടൊ​രു​ക്കി ന​ൽ​കി​യ​ത്.