വാടകയ്ക്കെടുത്ത കടമുറികൾ മറിച്ചു നൽകി ലാഭമുണ്ടാക്കുന്നതായി പരാതി
Friday, October 20, 2017 1:02 PM IST
കി​ഴ​ക്ക​മ്പ​ലം: പ​ര​സ്യ ലേ​ല​ത്തി​ലൂ​ടെ വാ​ട​ക​ക്കെ​ടു​ത്ത ക​ട​മു​റി​ക​ൾ അ​ഞ്ചി​ര​ട്ടി വി​ല​ക്ക് വാ​ട​ക​ക്കാ​യി മ​റി​ച്ചു​ന​ൽ​കി ചി​ല​ർ ലാ​ഭ​മു​ണ്ടാ ക്കു​ന്ന​താ​യി പ​രാ​തി. വ​ട​വു​കോ​ട്-​പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ലെ കു​ഴി​ക്കാ​ട് ക​വ​ല​യി​ലെ പ​ഞ്ചാ​യ​ത്ത് വ​ക ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലാ​ണ് ഇ​രു​പ​ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ക​ട​മു​റി​ക​ൾ വ​ൻ തു​ക​ക്ക് വാ​ട​ക​ക്ക് മ​റി​ച്ചു​ന​ൽ​കി ലേ​ല​ത്തി​നെ​ടു​ത്ത വ​ർ ലാ​ഭം കൊ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം ത​ന്നെ ഇ​ത്ത​ര​ത്തി​ൽ ലേ​ലം​കൊ​ണ്ട ആ​ളു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി മ​റി​ച്ചു ന​ൽ​കി വാ​ട​ക​ക്കൊ​ള്ള തു​ട​ർ​ന്നി​ട്ടും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന മ​ട്ടി​ലാ​ണെ​ന്നും ആ​രോ​പ ണ​മു​ണ്ട്. വാ​ർ​ഡ് മെ​മ്പ​ർ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

നാ​ലാ​യി​രം രൂ​പ വ​രെ ലേ​ലം കൊ​ള്ളു​ന്ന മു​റി​ക​ൾ​ക്ക് ഇ​രു​പ​തി​നാ​യി​രം രൂ​പ വ​രെ വാ​ട​ക​യി​ന​ത്തി​ൽ ഈ​ടാ​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​യ​ക്ക​ട, സ്റ്റേ​ഷ​ന​റി, പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ ക​ട​ക​ളെ​ല്ലാം ത​ന്നെ ഇ​ങ്ങ​നെ ലേ​ലം ചെ​യ്ത് എ​ടു​ക്കു​ന്ന വ​രി​ൽ നി​ന്നും കൈ​മാ​റി വ​ൻ​വാ​ട​ക ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്. ഇ​തു​മൂ​ലം പ​ഞ്ചാ​യ ത്തി​ന് വാ​ട​ക​യി​ന​ത്തി​ൽ തു​ച്ഛ​മാ​യ വ​രു​മാ​നം ല​ഭി​ക്കു ന്പോ​ൾ ഇ​ട​നി​ല​ക്കാ​ർ ല​ക്ഷങ്ങ​ൾ പോ​ക്ക​റ്റി​ലാ​ക്കു​ക​യാ​ണ്.

ഇ​തി​നെ​തി​രേ നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ​ട​ക്ക​മു​ള്ള​വ​രെ ആ​ളു​ക​ൾ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​യെ​ല്ലാം ലേ​ലം ചെ​യ്തു പോ​യ​വ​യാ​ണെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​നു കീ​ഴി​ലെ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ ന​ട​ക്കു​ന്ന പ​ക​ൽ​ക്കൊ​ള്ള​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.