പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
കൊ​ച്ചി: കേ​ര​ള സ്റ്റേ​റ്റ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ട്ടോ​ർ ക്ഷേ​മ​നി​ധി ഓ​ഫീ​സി​ലേ​യ്ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ക്സ്.​ സേ​വ്യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കേ​ര​ള മോ​ട്ടോ​ർ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ അ​പാ​ക​ത​ക​ൾ തി​രു​ത്ത​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​താ​ര്യ​മാ​യ രീ​തി​യി​ൽ ക്ഷേ​മ​നി​ധി അ​ട​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷേ​മ​നി​ധി എ​ല്ലാ ബാ​ങ്കു​ക​ളി​ലും അ​ട​യി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഹെ​ൻ​ട്രി ഓ​സ്റ്റി​ൻ, സ​ക്കീ​ർ ത​മ്മ​നം, ടി.​സി.​ സ​ണ്ണി, പി.​എ.​ ജ​മാ​ൽ, ഉ​ണ്ണി വ​ടു​ത​ല, റോ​യി കു​റ്റി​ക്കാ​ട്, പി.​വി.​ ജെ​റോ​മി, വി.​വി.​അ​നി​ൽ​കു​മാ​ർ, ജോ​ഷി, ജോ​ണ്‍ ഓ​ട​ൻ​തോ​ട്്, രാ​മ​ച​ന്ദ്ര ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.