ലോകായുക്ത ഇടപെട്ടു ; അ​ഞ്ചു​നി​ല കെ​ട്ടി​ടം പൊ​ളി​ക്കാൻ ഉ​ത്ത​ര​വ്
പെ​രു​ന്പാ​വൂ​ർ: പാ​ത്തി​പ്പാ​ല​ത്തി​ന​ടു​ത്ത് മൂ​ന്നു​നി​ല മാ​ത്രം പ​ണി​യാ​ൻ ന​ഗ​ര​സ​ഭയുടെ അ​നു​വാ​ദ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ അ​ഞ്ചു​നി​ല പ​ണി​ത​ത് പൊ​ളി​ച്ചു നീ​ക്കാ​ൻ ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ്. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പെ​രു​ന്പാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് കെ. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി പി.​എ. സി​ദ്ദി​ഖ് എ​ന്നി​വ​ർ ലോ​കാ​യു​ക്ത​ക്ക് സ​മ​ർ​പ്പി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

കെ​ട്ടി​ട​ത്തി​ന് ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി, പൊ​ല്യൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് എ​ന്നി​വ​രു​ടെ അ​നു​മ​തി​പ​ത്ര​മി​ല്ലെ​ന്നും, കെ​ട്ടി​ട​ത്തി​ൽ താ​മ​സി​പ്പി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ​ർ​ജ്യം ഉ​ൾ​പ്പെ​ടെ തോ​ട്ടി​ൽ ക​ല​രു​ന്ന​തു മൂ​ലം കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നാ​യി ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി, എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​ർ എ​ന്നി​വ​രെ വി​ളി​ച്ചു വ​രു​ത്താ​നും ന​വം​ബ​ർ 23ന് ​മു​ന്പ് അ​വ​രി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ ഉ​ണ്ട്.

ലോ​കാ​യു​ക്ത ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ എ​ത്ര​യും പെ​ട്ട​ന്ന് കെ​ട്ടി​ട​ത്തി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു​നീ​ക്കി ലോ​കാ​യു​ക്ത​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​റി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു നീ​ക്കാ​ൻ ന​ഗ​ര​സ​ഭ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ കെ​ട്ടി​ട ഉ​ട​മ അ​നു​സ​രി​ച്ചി​ല്ലെ​ന്നും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ലോ​കാ​യു​ക്ത​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.