മു​ത്തി​ക്ക് കാ​ഴ്ച​ക്കു​ല​ക​ളു​മാ​യി തി​രു​മു​ടി​ക്കു​ന്ന് ഇ​ട​വ​ക
Friday, October 20, 2017 12:57 PM IST
കൊ​ര​ട്ടി: മാ​താ​വി​ന്‍റെ സ​ന്നി​ധി​യി​ലേ​ക്ക് കാ​ഴ്ച സ​മ​ർ​പ്പ​ണ​മാ​യി പൂ​വ​ൻ​കു​ല​ക​ളു​മാ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​പോ​ൾ ചു​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​മു​ടി​ക്കു​ന്നു​കാ​ർ കൊ​ര​ട്ടി പ​ള്ളി​യി​ലെ​ത്തി. വെ​ഞ്ച​രി​ച്ച പൂ​വ​ൻ​കു​ല​ക​ൾ വ​ഹി​ച്ച് വാ​ഹ​ന​റാ​ലി​യാ​യി​ട്ടാ​യി​രു​ന്നു പ​ള്ളി​യി​ലെ​ത്തി​യ​ത്. കൊ​ര​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു മ​ണ​വാ​ള​ൻ, കൈ​ക്കാ​ര​ന്മാ​ർ, കു​ടും​ബ​യൂ​ണി​റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

"മു​ത്തി​ക്ക് ഒ​രു കു​ല' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം കൊ​ര​ട്ടി പ​ള്ളി​യി​ൽ​നി​ന്നും വാ​ഴ​ക്ക​ണ്ണു​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. വാ​ഴ​ക്ക​ണ്ണ് ന​ട്ട് പ​രി​പാ​ലി​ച്ച് ഒ​രു കു​ല മു​ത്തി​ക്ക് വി​ശ്വാ​സി​ക​ൾ ന​ൽ​കും. തി​രു​മു​ടി​ക്കു​ന്ന് ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​സ​ജി പാ​റേ​ക്കാ​ട്ടി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ തോ​മ​സ് ത​യ്യി​ല്‍, മാ​ർ​ട്ടി​ൻ പ​ത​പ്പി​ള്ളി, വൈ​സ് ചെ​യ​ർ​മാ​ൻ ബി​നു​പോ​ൾ, കു​ടും​ബ​യൂ​ണി​റ്റ് കേ​ന്ദ്ര‍ ക​മ്മി​റ്റി, ഭ​ക്ത​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, തു​ട​ങ്ങി​യ​വ​ർ നേ​ർ​ച്ച​ക്കു​ല സ​മ​ർ​പ്പ​ണ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്തു.