മ​ദ്യ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Friday, October 20, 2017 12:57 PM IST
പെ​രു​ന്പാ​വൂ​ർ: മ​ദ്യ​ലോ​ബി​യു​ടെ സ്വ​ന്തം ഇ​ട​തു സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന പു​തി​യ മ​ദ്യ​ന​യം തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പെ​രു​ന്പാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്യ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

രാ​വി​ലെ ഒ​ന്പ​തി​ന് വ​ല്ലം ക​വ​ല​യി​ൽ നി​ന്നും ആ​രം​ഭി​ച്ച വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​വാ​സു പ​റ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് കെ. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​എ. സി​ദ്ദി​ഖ്, എ​ഫ്ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ. ​ബാ​വ​ക്കു​ഞ്ഞ്, എ​ഫ്ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സ​ലാം കു​ഞ്ഞു​ണ്ണി​ക്ക​ര, കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം സ​ക്ക​റി​യ, പെ​രു​ന്പാ​വൂ​ർ ടൗ​ണ്‍ ക​മ്മി​റ്റി​യം​ഗം ടി.​എം. മു​മ്മ​ദ് കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.